മെക്‌സിക്കോ ഒളിംപിക്‌സ് ഫുട്‌ബോള്‍ ചാംപ്യന്മാര്‍

പ്രതിരോധത്തിലെ പിഴവുകളാണ് ബ്രസീലിനെ നാണെകെടുത്തിയത്. കളി തുടങ്ങി 28 സെക്കന്റിനുള്ളില്‍ തന്നെ മെക്‌സിക്കോ മുന്നിലെത്തി. 18 അടി അകലെ നിന്നും ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തിനെ നയിച്ച പെരാള്‍ട്ടയെ പോലും അമ്പരിപ്പിച്ചതായിരുന്നു ആദ്യ ഗോള്‍.
75ാം ഫാബിയന്‍ മാര്‍കോയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങുമ്പോള്‍ കാത്തുനിന്ന പെരാള്‍ട്ട തകര്‍പ്പന്‍ ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. സ്‌കോര്‍: 2-0. 91ാം മിനിറ്റിലാണ് ബ്രസീലിന്റെ ആശ്വാസഗോള്‍ പിറന്നത്. ഹള്‍ക്കായിരുന്നു ഈ ഗോളിന്റെ ശില്‍പ്പി.
അഞ്ചു തവണ ലോകകിരീടം നേടിയിട്ടുണ്ടെങ്കിലും ബ്രസീലിന് ഇതുവരെ ഒളിംപിക്‌സ് സ്വര്‍ണം ലഭിച്ചിട്ടില്ല. ഇതിനു മുമ്പ് 1984ലും 1988ലും ഫൈനല്‍ വരെയെത്തിയെങ്കിലും സ്വര്‍ണത്തില്‍ മുത്തമിടാനായിട്ടില്ല. അതേ സമയം ചിരവൈരികളായ അര്‍ജന്റീന ഒന്നിലേറെ തവണ ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications