Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സ്: ബ്രസീലിന് മൂന്നു സ്‌ട്രൈക്കര്‍മാര്‍

London Olympics
റിയോഡിജനീറോ: ലണ്ടന്‍ ഒളിംപിക്‌സില്‍ മൂന്നു സ്‌ട്രൈക്കര്‍മാരുമായാണ് ഫുട്‌ബോള്‍ രാജാക്കന്മാരായ ബ്രസീല്‍ കളത്തിലിറങ്ങുകയെന്ന് ഉറപ്പായി. കോച്ച് മനോ മെന്‍സെസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നെയ്മാര്‍, ഹല്‍ക്, ലിയാന്‍ഡ്രോ ഡാമിയാവോ എന്നിവരായിരിക്കും ആക്രമണത്തിന്റെ മുന്‍നിരയിലുണ്ടാവുക. ഒളിംപിക്‌സിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഈ തന്ത്രം പരീക്ഷിക്കും. അടുത്ത ഞായറാഴ്ച ബ്രിട്ടനെതിരേ മിഡില്‍സ്ബറോയിലാണ് മത്സരം.

500ഓളം താരങ്ങളാണ് ഒളിംപിക്‌സ് സ്വര്‍ണത്തിനായി മാറ്റുരയ്ക്കുക. ഗ്രൂപ്പ് എയില്‍ ബ്രിട്ടണും സെനഗലും യുഎഇയും ഉറുഗ്വേയും ഗ്രൂപ്പ് ബിയില്‍ മെക്‌സികോ, കൊറിയ റിപബ്ലിക്, ഗാബോണ്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് രാജ്യങ്ങളും ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, ഈജിപ്ത്, ബലാറസ്, ന്യുസിലാന്റും ഗ്രൂപ്പ് ഡിയില്‍ സ്‌പെയിന്‍, ജപ്പാന്‍, ഹോണ്ടുറാസ്, മൊറോക്കോയും മത്സരിക്കും.

ഗ്രൂപ്പ് ഇ വനിതാ വിഭാഗത്തില്‍ ബ്രിട്ടണ്‍, ന്യുസിലാന്‍ഡ്, കാമറൂണ്‍, ബ്രസീല്‍, ഗ്രൂപ്പ് എഫില്‍ ജപ്പാന്‍, കാനഡ, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഫ്രാന്‍സ്, കൊളംബിയ, കൊറിയ ഡിപിആര്‍ ടീമുകള്‍ മാറ്റുരയ്ക്കും.

Story first published: Tuesday, July 17, 2012, 14:33 [IST]
Other articles published on Jul 17, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+