ആരായിരിക്കും ലിവര്‍പൂളിന്റെ കോച്ച്?

മുന്‍ ചാംപ്യന്‍മാര്‍ പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ച് കാര്‍ലിങ് കപ്പ് സ്വന്തമാക്കിയെങ്കിലും എഫ്എകപ്പിന്റെ ഫൈനലില്‍ ചെല്‍സിക്കു മുന്നില്‍ മുട്ടുമടക്കി. റോയ് ഹോഗ്‌സണു പകരക്കാരനായി 2011ലാണ് കെന്നി ടീമിന്റെ ചുമതലയേറ്റെടുത്തത്.
വിഗാന്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെന്‍സാണ് പകരക്കാരുടെ പേരുകളില്‍ ഏറ്റവും മുന്നിലുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ന്യൂ കാസില്‍ യുനൈറ്റഡ്, ആഴ്‌സണല്‍ ടീമുകള്‍ക്കെതിരേ വിഗാന്‍ നടത്തിയ മികച്ച പ്രകടനം തന്നെയാണ് ഇതിനു കാരണം.
മുന്‍ വലെന്‍സിയ കോച്ച് റാഫേല്‍ ബെനിറ്റസ്, പോര്‍ച്ചുഗലിലെ പോര്‍ട്ടോ പരിശീലകന്‍ ആന്ദ്രെ വില്ലാസ് ബോസ്, യുവപരിശീലകന്‍ ബ്രെന്‍ഡന്‍ റോഡ്‌ജേഴ്‌സ്, സണ്ടര്‍ലാന്‍ഡ് മാനേജര്‍ മാര്‍ട്ടിന്‍ ഓനില്‍, എവര്‍ട്ടണ്‍ മാനേജര്‍ ഡേവിഡ് മോയെസ് എന്നിവരുടെ പേരുകളും ഗ്ലാമര്‍ ടീം പരിഗണിക്കുന്നുണ്ട്.
38 മത്സരങ്ങളില്‍ നിന്നും 89 പോയിന്റുമായി ഗോള്‍ശരാശരിയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇത്തവണ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായത്. ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തും ടോട്ടന്‍ഹാം ന്യുകാസില്‍, ചെല്‍സി,എവര്‍ട്ടണ്‍ എന്നീ ടീമുകള്‍ യഥാക്രമം നാലും അഞ്ചും ആറും ഏഴും സ്ഥാനത്തെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications