Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി ഷോ കാണാന്‍ മഴയെത്തില്ല

കൊല്‍ക്കത്ത: മെസ്സി ഷോ കാണുന്നതിനായി മഴമേഘങ്ങളെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഫുട്‌ബോള്‍ മാന്ത്രികന്റെ മാസ്മരിക പ്രകടനത്തിനു വഴിയൊരുക്കി അവര്‍ മാറിനില്‍ക്കുകയാണ്. അര്‍ജന്റീനയും വെനി സ്വേലയും തമ്മിലുള്ള അന്താരാഷ്ട്രസൗഹൃദപോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.

കൊല്‍ക്കത്ത കാലാവസ്ഥ നിരീക്ഷണവകുപ്പ് നല്‍കുന്ന സൂചനകളനുസരിച്ച് നഗരത്തിലെ പരമാവധി ചൂട് 29.3 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണയുള്ളതിനേക്കാള്‍ മൂന്നു മടങ്ങ് താഴെ. കുറഞ്ഞ ചൂട് 24.5 ഡിഗ്രിയും.

ഈ തണുത്ത കാലാവസ്ഥ ശക്തമായ മഴയുണ്ടാവില്ലെന്ന് ഉറപ്പുനല്‍കുന്നു. ചിന്നിപ്പെയുന്ന ചെറിയ മഴകള്‍ ഫുട്‌ബോള്‍ കളിക്ക് വലിയ തടസ്സമുണ്ടാക്കുകയുമില്ല. ചുരുക്കത്തില്‍ മഴകളിമുടക്കുമെന്ന് പേടിക്കേണ്ട കാര്യമില്ല.

ഇത്തരം ഒരു കാലാവസ്ഥ മെസ്സിക്കാണ് ഏറ്റവും അനുഗ്രഹമാവുക. കാരണം അര്‍ജന്റീനിയന്‍ താരത്തിന്റെ ക്ലബ്ബ് സ്ഥിതിചെയ്യുന്ന ബാഴ്‌സലോണയിലും ഇതിനു സമാനമായ താപനിലയാണുള്ളത്.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+