ഫുട്‌ബോള്‍ മാന്ത്രികന്‍ മെസ്സി കൊല്‍ക്കത്തയില്‍

സുരക്ഷാപരമായ കാരണങ്ങളാല്‍ മെസ്സി എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ, സ്പാനിഷ് ലീഗ് മല്‍സരത്തിനുശേഷം ഇന്ത്യയിലെത്താന്‍ സാധ്യതയുള്ള സമയം കണക്കൂകൂട്ടി ആളുകള്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ തന്നെ കാത്തിരിപ്പ് തുടങ്ങിയിരുന്നു.ബുധനാഴ്ച അതിരാവിലെയാണ് ലോകഫുട്‌ബോളര്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത്.
മെസ്സിയും ബാഴ്‌സലോണയിലെ സഹതാരം ജാവിയര്‍ മസ്‌കെരാനോയും കൂടി വിമാനത്താവളത്തില്‍ നിന്നു നേരെ സ്‌റ്റേഡിയത്തിനടുത്തുള്ള ഹോട്ടലിലേക്ക് പോയതിനാല്‍ ഭൂരിഭാഗം ആരാധകര്‍ക്കും ഒന്നു കാണാന്‍ പോലും സാധിച്ചില്ല.
പക്ഷേ, 2008ല്‍ മറഡോണ കൊല്‍ക്കത്തയിലെത്തിയപ്പോഴുള്ളത്ര ആളുകളൊന്നും മെസ്സിയ്ക്കു വേണ്ടി തടിച്ചുകൂടിയിട്ടില്ല. അന്ന് അരലക്ഷത്തോളം ആരാധകരാണ് ഉറങ്ങാതെ ഫുട്‌ബോള്‍ ഇതിഹാസതാരത്തിനായി കാത്തിരുന്നത്.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications