ക്ലിന്‍സ്മാന്‍ അമേരിക്കന്‍ കോച്ച്

അമേരിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനാവാന്‍ സാധിച്ചത് അഭിമാനമുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ അഭിമുഖീകരിക്കേണ്ട വെല്ലുവിളികളെ കുറിച്ച് തികഞ്ഞ ബോധവുമുണ്ട്-ജര്‍മനിയുടെ മുന്‍ സ്റ്റാര്‍ പ്ലെയര്‍ പറഞ്ഞു.
1990ല്‍ ലോകകപ്പ് നേടിയ പശ്ചിമജര്‍മനി ടീമിലും 1996ല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയ ജര്‍മന്‍ ടീമിലും ക്ലിന്‍സ്മാന്‍ അംഗമായിരുന്നു. 1998ലാണ് ക്ലിന്‍സ്മാന്‍ സജീവ ഫുട്‌ബോളില്‍ നിന്നു വിടവാങ്ങിയത്. 2004ല്‍ ദേശീയ ടീമിന്റെ കോച്ചായി ചുമതലയേറ്റ ക്ലിന്‍സ്മാന്‍ 2006ലെ ലോകകപ്പില്‍ ടീമിനെ മൂന്നാം സ്ഥാനം വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അതിനുശേഷം ബയേണ്‍ മ്യൂണിക്കിന്റെ ചുമതലയേറ്റെടുത്ത് അവരെ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തിച്ച പാരമ്പര്യവുമുണ്ട്.
കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഒരു നേതാവെന്ന നിലയിലും ക്ലിന്‍സ്മാനുള്ള ഗുണങ്ങള്‍ അമേരിക്കന്‍ ഫുട്‌ബോളിനു ഗുണം ചെയ്യുമെന്നു തന്നെയാണ് വിശ്വാസം-യു.എസ് സോക്കര്‍ പ്രസിഡന്റ് സുനില്‍ ഗുലാത്തി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications