
21 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസത്തിനും മുന്നൊരുക്കത്തിനും ശേഷമാണ് കളിക്കാര്‍ ഗ്രൗണ്ടിലെത്തുന്നത്. രണ്ടു ദിവസത്തോളം മണ്ണെണ്ണയില്‍ മുക്കിയിടുന്ന തേങ്ങയാണ് കളിക്ക് ഉപയോഗിക്കുന്നത്.
കിഴക്കന്‍ ജാവയിലെ പല ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലും ഈ കളി സാധാരണമാണ്. ഇന്തോനേഷ്യയിലെ ആയോധനവേഷം ധരിച്ച അഞ്ചു പേരാണ് ഒരോ ടീമിലും ഉണ്ടാവുക. പ്രാര്‍ത്ഥനയോടുകൂടിയാണ് മത്സരം ആരംഭിക്കുക.
കുട്ടികളെ മാനസികമായും ശാരീരികമായും ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. തീയില്‍ നിന്നും രക്ഷനേടാനുള്ള പരിശീലനം കൂടിയാണിത്. മത്സരത്തിനു മുന്നോടിയായുള്ള ക്ലാസ്സുകളും കുട്ടികളെ ഏറെ സഹായിക്കുന്നുണ്ടെന്ന് ഡെയ്‌ലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കളിയില്‍ ഗോള്‍കീപ്പറാകുന്നയാളുടെ കാര്യം ആലോചിച്ചു നോക്കൂ?