സ്വീകരിക്കാന്‍ ആളില്ല, മല്‍സരം റദ്ദാക്കി
ന്യൂഡല്‍ഹി: ബാര്‍ബഡോസുമായി അന്താരാഷ്ട്രസൗഹൃദമല്‍സരത്തിനായി ബ്രിഡ്ജ് ടൗണിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ സ്വീകരിക്കാന്‍ ആളില്ലാത്തത് വിവാദമായി. കുപിതനായ ഇന്ത്യന്‍ കോച്ച് അര്‍മാന്‍ഡോ കൊളാസോ മല്‍സരം റദ്ദാക്കണമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടു. ഒട്ടേറെ ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവില്‍ മല്‍സരം റദ്ദാക്കാന്‍ തീരുമാനിച്ചു.
പക്ഷേ, തുടര്‍ച്ചയായ യാത്ര മൂലം ക്ഷീണിതരായ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നതിനുവേണ്ടി ബാര്‍ബഡോസുമായുള്ള അന്താരാഷ്ട്ര മല്‍സരം റദ്ദാക്കുന്നുവെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്.
സ്വീകരിക്കാന്‍ ആരുമില്ലാത്തതിനേക്കാള്‍ ബുദ്ധിമുട്ടിലായത് വിസ ലഭിക്കാത്തതുകൊണ്ടാണ്. എത്തിയാലുടന്‍ വിസനല്‍കുമെന്ന വ്യവസ്ഥപ്രകാരമാണ് ഇന്ത്യന്‍ ടീം വിമാനം കയറിയത്. മണിക്കൂറുകള്‍ കാത്തിരുന്നതിനുശേഷമാണ് വിസ ലഭിച്ചത്. അതുകഴിഞ്ഞു താമസിക്കാനുള്ള സ്ഥലം കോളാസോയും സംഘവും തിരഞ്ഞു കണ്ടുപിടിക്കേണ്ടി വന്നു.
തുടര്‍ന്ന് ബാര്‍ബഡോസ് ഫുട്‌ബോള്‍ അധികൃതര്‍ മാപ്പു പറഞ്ഞെങ്കിലും കളിക്കില്ലെന്ന നിലപാടില്‍ നിന്നു മാറാന്‍ കോച്ച് തയ്യാറായില്ല. അതേ സമയം ആഗസ്ത് 21നുള്ള ട്രിനിഡാഡ് ആന്റ് ടോബോഗോയ്ക്കും 24നു ഗയാനയ്ക്കുമെതിരേയുള്ള മല്‍സരങ്ങളില്‍ മാറ്റമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications