Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ പാത ദുഷ്‌കരം: മറഡോണ

Broken Maradona
കേപ്ടൗണ്‍: ലോകകപ്പ് സെമിഫൈനലില്‍ കടക്കാതെ അര്‍ജന്റീനയ്ക്ക് വിടവാങ്ങേണ്ടിവന്ന ദിവസം ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിവസമാണെന്ന് അര്‍ജന്റീന കോച്ച് ഡീഗോ മറഡോണ.

എന്റെ അനുഭവത്തിലെ ഏറ്റവും വേദനാജനകമായ സംഭവമാണിത്. ഫ്ടുബോള്‍ കളിയോട് വിടപറഞ്ഞ ദിവസത്തിന് സമാനമായിരുന്നു ഈശനിയാഴ്ച, എന്നാല്‍ അതിലും വേദനാജനകമാണ് ഈ പരാജയം-മറോഡണ പറഞ്ഞു.

അടുത്ത പദ്ധതിയെന്താണെന്ന് തനിക്കിപ്പോള്‍ പറയാന്‍ കഴിയില്ലന്നും അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരോടും കളിക്കാരോടും ചര്‍ച്ചചെയ്തശേഷം തീരുമാനമെടുക്കും.

ശരിയ്ക്കും പറഞ്ഞാല്‍ എന്റെ ഭാവി അനിശ്ചതത്വത്തിലാണ്. ഇനിയുള്ള എന്റെ വഴി മുഴുവന്‍ തടസ്സങ്ങളാണ.് അമ്പതുകാരനായ എന്റെ മുന്നില്‍ ഒട്ടേറെ പ്രതിഭാശാലികളുണ്ട്- അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനിടെ ടീമിനെ ഒരുതരത്തിലും മറഡോണ കുറ്റപ്പെടുത്തിയിട്ടില്ല. അവര്‍ നന്നായി കളിച്ചു. മെസ്സി അര്‍ജന്റീനയെന്ന വികാരമില്ലാതെ കളിച്ചുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ഈ ടീം അര്‍ജന്റീനയുടെ യഥാര്‍ത്ഥ കരുത്തോടെ പൊരുതണമെന്നാണ് എന്റെ ആഗ്രഹം അതിന് അവരെ പ്രാപ്തരാക്കണം- മറഡോണ പറഞ്ഞു.

അര്‍ജന്റീന, ജര്‍മനിയോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരിശീലക സ്ഥാനത്തു നിന്നു ഡീഗോ മാറഡോണ രാജിവയ്ക്കുമെന്നാണ് സൂചന.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+