Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ജര്‍മന്‍ പ്രിന്‍സ്'വിടവാങ്ങി

Birjit Prince
ബെര്‍ലിന്‍: ജര്‍മന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായിക ബിര്‍ജിത് പ്രിന്‍സ് കളി മതിയാക്കി. മൂന്നു തവണ ഫിഫയുടെ വനിതാ ലോകഫുട്‌ബോളര്‍ പദവി നേടിയ പ്രിന്‍സിനു കീഴില്‍ ജര്‍മനി രണ്ടു തവണ ലോകകപ്പും അഞ്ചുതവണ യൂറോപ്യന്‍ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

സൈക്കോളജിയില്‍ ഡിഗ്രിയുള്ള ഈ 33 കാരിയുടെ കിരീടത്തില്‍ മൂന്നു ഒളിംപിക്‌സ് സ്വര്‍ണത്തിന്റെ തിളക്കവുമുണ്ട്.
രണ്ടു ദശകത്തോളം നീണ്ട കരിയറിനുള്ളില്‍ ഒമ്പതു തവണ ജര്‍മന്‍ ചാംപ്യന്‍ഷിപ്പിലും പത്തു തവണ ലീഗ് കിരീടത്തിലും മുത്തമിടാന്‍ സാധിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം ഇത് ചെറിയൊരു തീരുമാനമല്ല. ഫുട്‌ബോള്‍ എന്നത് ഒരു വികാരമാണ്. എന്റെ ജീവിതമാണ്. എങ്കിലും ഇപ്പോള്‍ വിരമിക്കുന്നതാണ് നല്ലതെന്നു തോന്നു-രാജ്യത്തിനുവേണ്ടി 214 മല്‍സരങ്ങളില്‍ പങ്കെടുത്ത് 128 ഗോളുകള്‍ നേടിയ താരം പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+