വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സാംബിയ ഇന്ത്യയെ നാണം കെടുത്തി

Zamiba
പനാജി: ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്രസൗഹൃദമല്‍സരത്തില്‍ സാംബിയ ഇന്ത്യയെ നാണം കെടുത്തി. ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ സാംബിയ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാമ് ഇന്ത്യയെ തകര്‍ത്തത്. സാഫ് ഗെയിംസിനു മുന്നോടിയായുള്ള ഈ മല്‍സരത്തെ ഇന്ത്യ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്. സാഫ് ഗെയിംസ് ഫുട്‌ബോള്‍ വെള്ളിയാഴ്ച ദില്ലിയില്‍ തുടങ്ങും.

ഫിഫ റാങ്കിങില്‍ 79ാം സ്ഥാനത്തുള്ള സാംബിയ കളിയുടെ സമഗ്രമേഖലയിലും ഇന്ത്യയെ നിഷ്പ്രഭമാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിനു പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ നാലുഗോളുകളാണ് വഴങ്ങിയത്. 15ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധനിരയെ കബളിപ്പിച്ചു കൊണ്ട് ജിമ്മി ചിസെംഗയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ബ്രൂസ് ബവാല(ഹാട്രിക്), ജോസഫ് മുംഷബ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി.

സ്റ്റീവന്‍ ഡയസ്സിന്റെ നേതൃത്വത്തിലിറങ്ങിയ ടീമില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ സുനില്‍ ഛെത്രിയും ജെജെ ലാല്‍പെബുലയും ഉണ്ടായിരുന്നില്ല. ഇരുവരും സ്‌കോട്ടിഷ് ടീം റേഞ്ചേഴ്‌സിന്റെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോയതാണ്. ഇതോടെ സാഫ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നുറപ്പായി.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X