Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎഇ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന്

അബുദാബി: യുഎഇ ഫുട്‌ബോള്‍ ടീം ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടി പുതിയ ചരിത്രമെഴുതി. ഉസ്‌ബെക്കിസ്താനെ 3-2ന് തോല്‍പ്പിച്ചാണ് യുഎഇ ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്.

യോഗ്യതാറൗണ്ടില്‍ 14 പോയിന്റുമായി യുഎ ഇ ഏറ്റവും മുന്നിലെത്തി. എട്ടുപോയിന്റുള്ള ഉസ്‌ബെക്കിസ്താനാണ് രണ്ടാം സ്ഥാനത്ത്. വിജയികളെ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അനുമോദിച്ചു.

ലണ്ടന്‍ ഒളിംപിക്‌സില്‍ കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ടീമിനു കഴിയുമെന്ന് ഇതോടെ വ്യക്തമായി. വിവിധ കായിക ഇനങ്ങളില്‍ രാജ്യം നടത്തുന്ന കുതിപ്പിന്റെ ഭാഗം തന്നെയാണിത്.

ചരിത്ര നേട്ടത്തില്‍ അഭിമാനമുണ്ട്. കൂടുതല്‍ നേട്ടങ്ങള്‍ക്കായി കഠിനപ്രയത്‌നം ചെയ്യണമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിഘ് അല്‍ മഖ്തൂം നിര്‍ദ്ദേശിച്ചു.

Story first published: Thursday, March 15, 2012, 5:16 [IST]
Other articles published on Mar 15, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+