
53ാം മിനിറ്റിലെ ആദ്യഗോളിനു വഴിയൊരുക്കിയത് ഡീഗോ ഫോര്‍ലാനാണ്. വളരെ താഴ്ന്നിറങ്ങിയ ഫോര്‍ലാന്റെ ഷോട്ട് പെറു ഗോളി റൗള്‍ ഫെര്‍ണാണ്ടസ് വളരെ പണിപ്പെട്ട് തട്ടിയകറ്റുകയായിരുന്നു. ഗോള്‍മുഖത്ത് വട്ടമിട്ടുകറങ്ങിയിരുന്ന സോറസിന് ഓപണ്‍ നെറ്റിലേക്ക് പന്ത് അടിച്ചുകയറ്റാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല.
അഞ്ചു മിനിറ്റിനുശേഷമായിരുന്നു രണ്ടാമത്തെ ഗോള്‍. മിഡ്ഫീല്‍ഡില്‍ നിന്നും പന്തുമായി മുന്നേറിയ സോറസ് രണ്ടു പ്രതിരോധഭടന്മാരെയും മറികടന്നു മുന്നേറിയതോടെ തടുത്തുനിര്‍ത്താന്‍ ഗോളി തന്നെ മുന്നിട്ടിറങ്ങി. ഫെര്‍ണാണ്ടസിനെ കബളിപ്പിച്ചുകൊണ്ടു കുതിച്ച ഉറുഗ്വേ താരത്തിന്റെ രണ്ടാമത്തോ ഗോളും കാലി പോസ്റ്റിലായിരുന്നു. 69ാം മിനിറ്റിന്റെ പെറുവിന്റെ യുവാന്‍ വാര്‍ഗസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് പെറു കളി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വേയും അര്‍ജന്റീനയുമാണ് ഏറ്റവും കൂടുതല്‍ തവണ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കിരീടം നേടാനായാല്‍ അത് പുതിയ ചരിത്രമാവും. രണ്ടാം സെമി പരാ ഗ്വേയും വെനി സ്വേലയും തമ്മിലാണ്.