Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡീഞ്ഞോ ടീമില്‍, കക്ക പുറത്ത്

Ronaldinho
റിയോഡി ജനീറോ: ബോസ്‌നിയക്കെതിരായ സൗഹൃദമത്സരത്തിനുള്ള ബ്രസീല്‍ ടീമില്‍ റൊണാള്‍ഡീഞ്ഞോയെ ഉള്‍പ്പെടുത്തി. പക്ഷേ, മുന്‍ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയറായ കക്കയ്ക്ക് ഇടം കണ്ടെത്താനായില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ റൊണാള്‍ഡീഞ്ഞോ ടീമിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്. ഫ്‌ളെമിങോയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ലെങ്കിലും ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല-കോച്ച് മനോ മെനെസെസ് പറഞ്ഞു.
റയല്‍ മാഡ്രിഡ് താരമായ കക്കയ്ക്ക് ഈ സീസണില്‍ അധികം കളിയ്ക്കാന്‍ സാധിച്ചിട്ടില്ല. ജര്‍മന്‍ പ്ലേമേക്കര്‍ മെസൂട്ട് ഓസിലാണ് ടീമില്‍ ഇപ്പോള്‍ കക്കയുടെ റോള്‍ കൈകാര്യം ചെയ്യുന്നത്.

ടീം: ജൂലിയോ സെസാര്‍, ദീഗോ ആല്‍വ്‌സ്, റാഫേല്‍(ഗോള്‍കീപ്പര്‍മാര്‍). അഡ്രിയാനോ, അലെക്‌സാണ്ട്രോ, ഡാനിയല്‍ ആല്‍വ്‌സ്, ഡാനിലോ, മാഴ്‌സെലോ, ഡേവിഡ് ലൂയിസ്, ഡെഡെ, ലൂയിസാവോ, തിയാഗോ സില്‍വ(ഡിഫന്‍ഡര്‍മാര്‍).
എലിയാസ്, ഹെര്‍നനെന്‍സ്, സാന്‍ഡ്രോ, ഫെര്‍ണാണ്ടിനോ, ഗാന്‍സോ, ലുകാസ്, റൊണാള്‍ഡീഞ്ഞോ(മിഡ്ഫീല്‍ഡര്‍മാര്‍).
ഹള്‍ക്, ജൊനാസ്, നെയ്മര്‍, ലിയാന്‍ഡ്രോ ഡാമിയാവോ.

Story first published: Wednesday, February 15, 2012, 15:51 [IST]
Other articles published on Feb 15, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+