നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച വെനസ്വേലയ്ക്ക് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് വിജയം നഷ്ടമായത്.
ഒര്ട്ടിഗോസ, ബാരിയോസ്, റിവെറോസ്, മാര്‍ട്ടിനെസ്, വെറോണ്‍ എന്നിവര്‍ പരാഗ്വേയ്ക്കുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ലുസിനയുടെ ദുര്‍ബ്ബലമായ ഷോട്ട് ഗോളി വില്ലാര്‍ തട്ടിയകറ്റി. മാള്ഡൊണാള്ഡോ, റെയ്, മിക്കു എന്നീ വെനസ്വേല താരങ്ങള്‍ക്ക് ഉന്നം പിഴച്ചില്ല.