For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്‌ബോള്‍: പാലസ്തീന്‍ ഇന്ത്യയെ തോല്‍പ്പിച്ചു

കൊച്ചി: ഇന്ത്യയ്‌ക്കെതിരേയുള്ള ഫിഫ അന്താരാഷ്ട്രസൗഹൃദമത്സരത്തില്‍ പാലസ്തീന് 4-2ന്റെ തകര്‍പ്പന്‍ ജയം. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഇന്ത്യയുടെതായിരുന്നു.

17ാം മിനിറ്റില്‍ ക്ലിഫോര്‍ഡ് മിരാന്‍ഡയിലൂടെ ഇന്ത്യ മുന്നിലെത്തി. മധ്യനിരയില്‍ നിന്നും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് പകര്‍ന്നു നല്‍കിയ ബോള്‍ ആല്‍വിന്‍ ജോര്‍ജ് പോസ്റ്റിലേക്ക് പായിച്ചെങ്കിലും പാലസ്തീന്‍ പ്രതിരോധ റയീസ് ഫാരെസ് തട്ടിയകറ്റി.

India- Palastine Football

ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയ മിരാന്‍ഡ മനോഹരമായ വോളിയിലൂടെ വലകുലുക്കി. ഈ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. അഷ്‌റഫ് നുമാന്റെ ഗോളിലൂടെ പാലസ്തീന്‍ ഒപ്പമെത്തി.39ാം മിനിറ്റില്‍ റഹീം നബിയിലൂടെ ഇന്ത്യ ലീഡ് നേടി. മെഹ്താബ് ഹുസൈനെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും ഹെഡ്ഡറിലൂടെയാണ് ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയുടെ ആദ്യത്തെ പത്തുമിനിറ്റിനുള്ളില്‍ തന്നെ രണ്ടു ഗോളുകളടിച്ച് പാലസ്തീന്‍ ഇന്ത്യയെ ഞെട്ടിച്ചു. അബുസലായും പെനല്‍റ്റിയെടുത്ത അഷ്‌റഫും ലക്ഷ്യം പാഴാക്കിയില്ല. തുടര്‍ച്ചയായി ഗോളുകള്‍ വീണതോടെ ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം തകര്‍ന്നു. 66ാം മിനിറ്റില്‍ അഷ്‌റഫ് ടീമിന്റെ നാലാം ഗോളും തന്റെ ഹാട്രിക്കും തികച്ചു.

ഫിഫ റാങ്കിങില്‍ ഇന്ത്യ 166ാം സ്ഥാനത്തും പാലസ്തീന്‍ 152ാം സ്ഥാനത്തുമാണുള്ളത്.

Story first published: Thursday, February 7, 2013, 6:32 [IST]
Other articles published on Feb 7, 2013
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+