ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്ന് അര്‍ജന്റീന ടീം നാണം കെട്ടുപുറത്തായതിനെതിരേ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ രംഗത്ത്.
ബാറ്റിസ്റ്റയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്നേ രാജിവച്ചേനേ-നിലവിലുള്ള കോച്ച് സെര്‍ജിയോ ബാറ്റിസ്റ്റയെ തുടരാന്‍ അനുവദിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മറഡോണ.
ഒന്നും കളിക്കാരുടെ കുഴപ്പം കൊണ്ടല്ല. അസോസിയേഷന്‍ തോന്ന്യാസമാണ് കാണിക്കുന്നത്.
1986ല്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമില്‍ അംഗമായിരുന്നു മറഡോണയും ബാറ്റിസ്റ്റയും. എന്നാല്‍ മറഡോണയെ പരിശീലകസ്ഥാനത്തുനിന്നുമാറ്റി പകരം ബാറ്റിസ്റ്റയെ നിയമിച്ചതോടെ ഇരവരും അത്ര നല്ല സുഖത്തിലല്ല.