ഫുട്‌ബോള്‍: ഇന്ത്യക്ക് തോല്‍വി
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ട്രിനിഡാഡ് ആന്റ് ടൊബാഗോയുമായി നടന്ന സൗഹൃദഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യക്ക് 3-0ന്റെ തോല്‍വി. ഹാസ്‌ലി ക്രോഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സോക്കാ വാരിയേഴ്‌സിനു വേണ്ടി 19ാം മിനിറ്റില്‍ വെറ്ററന്‍ താരം സ്‌റ്റേണ്‍ ജോണാണ് ആദ്യഗോള്‍ നേടിയത്. 47ാം മിനിറ്റിലും 85ാം മിനിറ്റിലുമായി ഡാരില്‍ റോബര്‍ട്ട് ഗോള്‍പട്ടിക തികച്ചു.
രണ്ടു ടീമുകളും ഏറെ കരുതലോടെയാണ് പോരാട്ടത്തിനിറങ്ങിയത്. ആതിഥേയര്‍ പന്ത് കൂടുതല്‍ സമയം കൈവശം വയ്ക്കുന്നതിനു ശ്രമിച്ചപ്പോള്‍ ലഭിച്ച ഓരോ അവസരവും ആക്രമണത്തിനുവേണ്ടി ഉപയോഗപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചത്.
ഇന്ത്യക്ക് ഏറ്റവും മികച്ച അവസരം ലഭിച്ച ആദ്യ പകുതിയിലായിരുന്നു. എല്ലാ പ്രതിരോധമതിലുകളും തകര്‍്തതുകൊണ്ട് മുന്നേറിയ സഈദ് ഇബ്രാഹിം നബിയുടെ ഷോട്ട് ഗോള്‍പോസ്റ്റിനു പുറത്തേക്കാണ് പോയത്. 73ാം മിനിറ്റില്‍ ജെജെയ്ക്കും മികച്ചൊരവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഫിഫ റാങ്കിങില്‍ 88ാം സ്ഥാനത്തുള്ള ട്രിനിഡാഡ് ഇന്ത്യയേക്കാള്‍ 65 സ്ഥാനം മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications