Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍: ബൂട്ടിയ ഇന്ത്യന്‍ സാധ്യതാടീമില്‍

indian football
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനും പാകിസ്താനുമെതിരേ അടുത്ത മാസം നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിനുള്ള 32 അംഗ ഇന്ത്യന്‍ സാധ്യതാ ടീമില്‍ മുന്‍ നായകന്‍ ബെയ്ച്ചുങ് ബൂട്ടിയ ഇടം പിടിച്ചു. ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 11 വരെയാണ് പര്യടനം. ബൂട്ടിയയെ കൂടാതെ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ റെനഡി സിങ്, ഗോള്‍കീപ്പര്‍ സുബ്രതോ പാല്‍ എന്നിവരും ടീമിലുണ്ട്.

അണ്ടര്‍ 23 ടീമിനെയാണ് പര്യടനത്തിനയയ്ക്കുന്നത്. മുതിര്‍ന്ന മൂന്നുതാരങ്ങളെ ഉള്‍പ്പെടുത്തുന്നത് ടീമിന്റെ മൂല്യം ഉയര്‍ത്തും-ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി അറിയിച്ചു. അതേ സമയം രണ്ടാം ഡിവിഷനിലെ സ്വന്തം ടീമായ യുനൈറ്റഡ് സിക്കിമിന്റെ ജോലികളുമായി തിരക്കിലാണെന്ന് ബൂട്ടിയ അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. നൂറു ശതമാനവും ഫിറ്റാണെങ്കില്‍ മാത്രമേ പര്യടനത്തിനുള്ളൂവെന്ന നിലപാടാണ് മുന്‍ നായകനുള്ളത്. ടച്ച് സ്‌കൈ സ്‌പോര്‍ട്‌സാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മാഞ്ചസ്റ്റര്‍, കവെന്‍ട്രി, ലണ്ടന്‍ എന്നീ വേദികളിലായാണ് മല്‍സരം.

ടീം: ഗോള്‍കീപ്പര്‍മാര്‍- സുബ്രതോ പാല്‍, ലക്ഷ്മികാന്ത്, ജഗ്‌രൂപ് സിങ്, രവികുമാര്‍.
ഡിഫന്‍ഡര്‍മാര്‍: ദെബാബ്രതാ റോഡ്, രാജു എകനാഥ്, ദീപക് ദേവരാജ്, നിര്‍മല്‍ ഛെത്രി, അര്‍ണബ് മണ്ഡല്‍, വിശാല്‍കുമാര്‍, അഭിഷേക് ദാസ്, ലാല്‍റൊസാമ, സെബാസ് സലീല്‍, ഗുര്‍ജീന്ദര്‍ കുമാര്‍, ശൗവിക് ഘോഷ്.
മിഡ്ഫീല്‍ഡര്‍മാര്‍: റെനഡി സിങ്, ജ്വവല്‍ രാജ ശൈഖ്, ഷില്‍ട്ടണ്‍ ഡിസില്‍വ, ഗില്‍ബെര്‍ട്ട് ഒലിവേര, മിലന്‍ സിങ്, ജിബണ്‍ സിങ്, സുബോദ് കുമാര്‍, ലാല്‍റിന്‍ഡിക, സ്‌നേഹാസിഷ് ചക്രവര്‍ത്തി, ആന്റണി ബര്‍ബോസ, സക്കീര്‍.
ഫോര്‍വേര്‍ഡുകള്‍: ബെയ്ച്ചുങ് ബൂട്ടിയ, സുനില്‍ ഛെത്രി, ജെജെ ലാല്‍പെഖ്‌ലു, സബീത് സി.എസ്, ബിജേന്ദ്ര റായ്, ബിനീഷ് ബാലന്‍.

Story first published: Wednesday, December 7, 2011, 14:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+