ഇന്ത്യ ഗയാനയോട് തോറ്റു
ജോര്‍ജ് ടൗണ്‍: കരീബിയന്‍ മണ്ണില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയേറ്റു വാങ്ങി. ഗയാനക്കെതിരേയുള്ള മല്‍സരത്തില്‍ 2-1നായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ മല്‍സരത്തില്‍ ട്രിനിഡാഡ് ആന്റ് ടോബൊഗയോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മുട്ടുമടക്കിയിരുന്നു.
വുര്‍ലോണ്‍ മില്‍സിലൂടെ ഗുയാനയാണ് ആദ്യ ഗോള്‍ നേടിയത്. ഇന്ത്യയുടെ സ്റ്റീവന്‍ ഡയസ് ഇടവേളയ്ക്കു മുമ്പു തന്നെ സമനില നേടിയിരുന്നു. എന്നാല്‍ വാള്‍ട്ടര്‍ മൂറിന്റെ ഗോള്‍ വിജയം ആതിഥേയര്‍ക്കു സമ്മാനിച്ചു. ഫിഫാ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ 37 റാങ്കുകള്‍ മുന്നിലുള്ള ഗയാനയും ഇന്ത്യയും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്.
ക്ലിഫോര്‍ഡ് മിരാന്‍ഡയെ ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്ന് ടാവിസ് ഹെന്‍ റി പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റങ്ങളെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ ഗയാനയ്ക്കു സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications