Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനി ബ്രസീലിനെ കീഴടക്കി

ബെര്‍ലിന്‍: 18 കൊല്ലത്തിനുശേഷം ജര്‍മന്‍ ടീം ഫുട്‌ബോള്‍ രാജാക്കന്മാരായ ബ്രസീലിനെ മുട്ടുകുത്തിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ജര്‍മനിയുടെ ഷ്വെന്‍സ്റ്റീഗര്‍ പെനല്‍റ്റിയിലൂടെ മല്‍സരത്തിലെ ആദ്യഗോള്‍ നേടി. അഞ്ചു മിനിറ്റുകള്‍ക്കുശേഷം ഗോട്‌സേയിലൂടെ ലീഡുയര്‍ത്തിയെങ്കിലും 71ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ബ്രസീലിന്റെ റൊബീഞ്ഞോ തിരിച്ചടിച്ചു. 80ാം മിനിറ്റില്‍ ഷുറില്‍ ആണ് ജര്‍മനിയുടെ വിജയഗോള്‍ നേടിയത്. അവസാനമിനിറ്റില്‍ നെയ്മറിലൂടെ ബ്രസീല്‍ രണ്ടാം ഗോള്‍ നേടി.

മറ്റൊരു മല്‍സരത്തില്‍ ഇറ്റലി ലോകചാംപ്യന്മാരായ സ്‌പെയിനിനെ 2-1ന് തോല്‍പ്പിച്ചു. മോണ്ടോലിവോ, അക്വിലാനി എന്നിവര്‍ അസൂരികള്‍ക്കുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ അലോന്‍സോ സ്‌പെയിനിന്റെ ആശ്വാസഗോള്‍ കണ്ടെത്തി. മല്‍സരത്തില്‍ സ്‌പെയിന്‍ താരം ഫെര്‍ണാണ്ടോ ടോറസിനു കാര്യമായി പരിക്കേറ്റു. പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ചെല്‍സി താരത്തിനു സാരമായ പരിക്കറ്റത്.

മറ്റു മല്‍സരങ്ങളില്‍ ഇക്വഡോര്‍ കോസ്റ്റാറിക്കയെ 2-0ും ഹോണ്ടുറാസ് വെനിസ്വേലയെ 2-0നും ചൈന ജമൈക്കയെ 1-0നും ഐവറികോസ്റ്റ് ഇസ്രായേലിനെ 4-3നും ജപ്പാന്‍ ദക്ഷിണകൊറിയയെ 3-0നും നോര്‍വേ ചെക് റിപ്ലബ്ലിക്കിനെ 3-0നും തോല്‍പ്പിച്ചു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+