1979 മുതല്‍ 1986 വരെയുള്ള കാലയളവില്‍ രണ്ടു ലോകകപ്പ് ഉള്‍പ്പെടെ 60 ഓളം മല്‍സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 22 അന്താരാഷ്ട്രഗോളുകള്‍ രാജ്യത്തിനുവേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.
1954 ഫെബ്രുവരി 19ന് ബ്രസീലിലെ ബെലെ ഡി പാരയില്‍ ജനിച്ചു. ഇരുകാലുകള്‍ കൊണ്ടും ഒരേ പോലെ കിക്കെടുക്കാന്‍ കഴിയുമെന്നതാണ് ആറടി നാലിഞ്ച് ശരീരമുള്ള സോക്രട്ടീസിന്റെ ഏറ്റവും വലിയ പ്രത്യേകത. ബൊട്ടോഫോഗോ, കൊരിന്തിയന്സ്, ഫിയോറെന്റീന, ഫ്ളെമംഗോ, സാന്റോസ് ക്ലബ്ബുകള്‍ക്കുവേണ്ടി കളത്തിലിറങ്ങിയിരുന്നു.
വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുള്ള സോക്രട്ടീസ് ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. രാഷ്ട്രീയം, തത്ത്വശാസ്ത്രം, സാമ്പത്തികം എന്നീ വിഷയങ്ങളില്‍ ഡോക്ടറുടെ ഗൗരവമായ അഭിപ്രായപ്രകടനങ്ങള്‍ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മദ്യപാന ശീലവും പുകവലിയുമാണ് സോക്രട്ടീസിന്റെ ജീവിതം തകര്‍ത്തത്.
മദ്യത്തെ ഏറ്റവും അടുത്ത കൂട്ടുകാരനായി കണ്ടിരുന്ന സോക്രട്ടീസ് അത് ഒരിക്കലും തന്റെ കരിയറിലെ വില്ലനാവില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. പക്ഷേ, അവസാന കാലമായപ്പോഴേക്കും ആന്തരാവയവങ്ങളില്‍ രക്തസ്രാവമുണ്ടാവാന് തുടങ്ങിയത് തിരിച്ചടിയായി. ഭാര്യയും ആറു മക്കളുമുണ്ട്.