Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ആരാധകര്‍ പൊലീസുമായി ഏറ്റുമുട്ടി

മെക്‌സിക്കോസിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോ പ്രീകോട്ടര്‍മത്സരങ്ങളില്‍ പ്രവേശിച്ചതിന്റെ ആഹ്ലാദം പങ്കിടാന്‍ തെരുവിലിറങ്ങിയ ആരാധകര്‍ പൊലീസുമായി ഏറ്റുമുട്ടി.

ആയിരത്തിലധികം ഫുട്‌ബോള്‍ ആരാധകരാണ് തങ്ങളുടെ ദേശീയ ടീമിന്റെ നേട്ടം ആഘോഷിക്കാന്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങിയത്. ക്രമസമാധാനം ലംഘിച്ചും കടകള്‍ കൊള്ളയടിച്ചുമാണ് ഇവര്‍ ദേശീയ ടീമിന്റെ നേട്ടം ആഘോഷിച്ചത്.

പരിധിവിട്ടപ്പോള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച പോലീസുമായി ഇവര്‍ ഏറ്റുമുട്ടി. മെക്‌സിക്കോയിലെ സ്വാതന്ത്ര്യത്തിന്റെ മാലാഖയുടെ സ്മാരകത്തിനു ചുറ്റുമാണ് കളിഭ്രാന്തന്മാര്‍ ഒത്തുകൂടിയത്.

കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായതോടെയാണ് പോലീസ് രംഗത്തെത്തിയത്. കടകള്‍ കൊള്ളയടിച്ച ഇവര്‍ സ്മാരകംതന്നെ അടിച്ചെടുക്കുമോയെന്ന ആശങ്ക മൂലം പ്രതിമയ്ക്കു ചുറ്റം നൂറു പോലീസുകാരെയാണ് അധികൃതര്‍ വിന്യസിച്ചത്.

മെക്‌സിക്കോയുടെ തുടര്‍ച്ചയായ അഞ്ചാം ലോകകപ്പ് നോക്കൗട്ട് പ്രവേശനമാണിത്. 1994 മുതല്‍ മെക്‌സിക്കോ രണ്ടാം റൗണ്ടിലെ സ്ഥിരസാന്നിധ്യമാണ്. എന്നാല്‍, രണ്ടാം റൗണ്ട് കടന്നുകയറാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

1970, 1986 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് ഇതുവരെയുള്ള മെക്‌സിക്കോയുടെ ലോകകപ്പിലെ മികച്ച പ്രകടനം. ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരത്തില്‍ മെക്‌സിക്കോ മറുപടിയില്ലാത്ത ഒരു ഗോളിന് ഉറുഗ്വെയോട് പരാജയപ്പെട്ടെങ്കിലും കളത്തിനു പുറത്തെ കണക്കുകള്‍ മെക്‌സിക്കോയ്ക്കു തുണയാവുകയായിരുന്നു.

Story first published: Friday, May 18, 2012, 12:55 [IST]
Other articles published on May 18, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+