Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊറിഞ്ഞോയ്ക്ക് ഇംഗ്ലണ്ടില്‍ തിരിച്ചെത്തണം

Jose Mourinho
മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് റയല്‍ മാഡ്രിഡ് പരിശീലകനായ ജോസ് മൊറിഞ്ഞോ. ഇംഗ്ലീഷ് ടീമായ ചെല്‍സിയുടെ പരിശീലക കുപ്പായമാണ് മൊറിഞ്ഞോയെ ഏറെ പ്രശസ്തനാക്കിയത്.

റയല്‍ മാഡ്രിഡില്‍ പരിശീലകനായിരിക്കുകയെന്നത് സന്തോഷകരമായ കാര്യമാണ്. പക്ഷേ, ഇംഗ്ലണ്ട് എന്റെ അടക്കാനാവാത്ത ആവേശമാണ്. അടുത്ത ലക്ഷ്യം പ്രീമിയര്‍ ലീഗ് തന്നെയാണ്. കഴിയുന്നത്ര കാലം അവിടെ തുടരുകയാണ് ലക്ഷ്യം. മാഡ്രിഡുമായുള്ള കരാര്‍ 2014 വരെയുണ്ട്0 ബിബിസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൊറിഞ്ഞോ.

2007ലാണ് മൊറിഞ്ഞോ ചെല്‍സിയെ കൈയൊഴിഞ്ഞത്. തുടര്‍ന്ന് ഇറ്റാലിയന്‍ ടീമായ ഇന്റര്‍മിലാനിലെത്തി 2010ല്‍ ടീമിനെ ചാംപ്യന്‍സ് ലീഗ് കിരീടമണിയിച്ചു. 2004ല്‍ പോര്‍ട്ടോയെ കിരീട നേട്ടത്തിലെത്തിക്കാനും മൊറിഞ്ഞോയ്ക്ക് സാധിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് അലെക്‌സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയാല്‍ ആ സ്ഥാനം മൊറിഞ്ഞോ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Tuesday, December 27, 2011, 13:29 [IST]
Other articles published on Dec 27, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+