Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പാ കിരീടം ഉറു ഗ്വേയ്ക്ക്

forlan
ബ്യൂണസ്‌ഐറിസ്: ഡീഗോ ഫോര്‍ലാന്റെയും ലൂയിസ് സോറസിന്റെയും കളിമികവില്‍ ഉറുഗ്വേ കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാഗ്വേയെ കീഴടക്കിയ ഉറൂഗ്വേ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടുന്ന രാജ്യം എന്ന റെക്കോഡും പൊളിച്ചെഴുതി.

ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സോറസാണ് ആദ്യം വലകുലുക്കിയത്. പരാഗ്വേ പ്രതിരോധത്തിന്റെ ഗുരുതരമായ പിഴവില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെനല്‍റ്റി ഏരിയയിലെ വലതുമൂലയില്‍ നിന്നും പന്തു സ്വീകരിച്ച സോറസ് വലതുകാലുകൊണ്ട് ഷോട്ടെടുക്കുന്നുവെന്ന് തോന്നിപ്പിച്ച് ഇടതുകാലിലേക്ക് മറിച്ച് പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ചെറുതായി വെറോണിന്റെ ശരീരത്തില്‍ ഉരസി പോസ്റ്റിലേക്ക് കയറുമ്പോള്‍ ഗോളി കാഴ്ചക്കാരനായിരുന്നു.

41ാം മിനിറ്റിലായിരുന്നു കഴിഞ്ഞ ലോകകപ്പിലെ ബെസ്റ്റ് പ്ലെയറുടെ ആദ്യ ഗോള്‍. ലഭിച്ച സ്‌ക്വയര്‍ പാസ്സിനെ ഫോര്‍ലാന്‍ മനോഹരമായി വലയിലെത്തിച്ചു. 90ാം മിനിറ്റില്‍ കവാനി നല്‍കിയ പാസ് ഒരു കുറിയ ഹെഡ്ഡറിലൂടെ സോറസ് ഫോര്‍ലാന് മറിച്ചു നല്‍കി. കുതിച്ചെത്തുന്ന ഗോളിയെയും കടന്ന് പന്ത് വലയിലേക്ക്. സ്‌കോര്‍: 3-0

Story first published: Wednesday, December 7, 2011, 14:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+