For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കുഞ്ഞന്‍ ഫുട്‌ബോള്‍ താരത്തിന് 10 വര്‍ഷത്തെ കരാര്‍

By Ajith Babu
18-month-old Baerke van der Meii signed up for VVV Venlo Football Club Read
ആംസ്റ്റര്‍ഡാം: കൊഞ്ചിക്കുഴഞ്ഞ് അമ്മയുടെ ഒകത്തുനിന്നിറങ്ങാതെ നടക്കേണ്ട പ്രായത്തില്‍ നെതര്‍ലന്റുകാരനായ ബെര്‍ക് വാന്‍ ഡെര്‍ മെയ്ജിന്റെ പ്രധാന വിനോദം ഫുട്‌ബോള്‍കളി. പിച്ചവെയ്ക്കുന്ന പ്രായമാണെങ്കിലും പന്തടക്കത്തില്‍ താന്‍ ചില്ലറക്കാരനല്ലെന്ന് മെയ്ജിന്‍ തെളിയിക്കുന്നതാണ് ദിവസങ്ങള്‍ക്കു മുമ്പ് യുടൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോദൃശ്യങ്ങള്‍.

ഏതാനും അടി മുന്നില്‍വച്ചിരിക്കുന്ന പെട്ടിയിലേയ്ക്കു ഇവന്‍ കൃത്യമായി ഫുട്‌ബോള്‍ അടിച്ചുകയറ്റുമ്പോഴേ മനസ്സിലാവും ഇവനാള് ചില്ലറക്കാരനല്ലെന്ന്. മെയ്ജിന്റെ പ്രകടനം യൂട്യൂബില്‍ കണ്ടവര്‍ ഏറെയാണ്. അതിലൊരാള്‍ ഡച്ച് ഫുട്‌ബോള്‍ ക്ലബ് വിവിവി വെന്റലോയായിരുന്നു. വീഡിയോ കണ്ടയുടന്‍ ഫുട്‌ബോള്‍ കിഡിനെ കാണാനായി വീട്ടിലെത്തുകയും കൈയ്യോടെ പത്ത് വര്‍ഷത്തെ കരാറിലും ഒപ്പിടുവിയ്ക്കുകയും ചെയ്തു.

മെയ്ജിന്റെ പിതാവ് ജോര്‍ജാണ് മകന്റെ ഈ കിടിലന്‍ പ്രകടനം യുടൂബില്‍ അപ്‌ലോഡ് ചെയ്തത്. ഇളംപ്രായത്തില്‍ ഇങ്ങനെയാണ് കളിയെങ്കില്‍ വലുതായാല്‍ ഇവന്‍ കൈവിട്ടുപോയാലോയെന്ന പേടിയാകാം കരാര്‍ വരെ കാര്യങ്ങളെത്താന്‍ കാരണം. മെയ്ജിന്റെ മുത്തച്ഛന്‍ വിവിവി ക്ലബ്ബിനു വേണ്ടി കളിച്ചിട്ടുണ്ടെന്ന കാര്യവും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+