Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലൈമാക്‌സ് വിരമിച്ചു

Climax
ദില്ലി: സാഫ് ഫുട്‌ബോള്‍ കപ്പില്‍ ഇന്ത്യന്‍ നായകനായിരുന്ന ക്ലൈമാക്‌സ് ലോറന്‍സ് അന്താരാഷ്ട്രമത്സരങ്ങളില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. എഎഫ്‌സി ചലഞ്ച് കപ്പിനുള്ള സാധ്യതാ ടീമില്‍ നിന്നും കോച്ച് സാവിയെ മദെയ്‌ര കൈമാക്‌സിനെ ഒഴിവാക്കിയിരുന്നു.

ദേശീയ ടീമില്‍ നിന്നു പുറത്താക്കപ്പെട്ട രീതി എന്ന വേദനിപ്പിച്ചു. തിങ്കളാഴ്ചയാണ് ദേശീയ ടീമില്‍ നിന്നു ഒഴിവാക്കുന്ന വിവരം കോച്ച് വിളിച്ചറിയിച്ചത്. ഒരിക്കല്‍ വിരമിക്കണം. പക്ഷേ, ഇത്തരത്തിലല്ല ഒരു സീനിയര്‍ താരത്തെ പറഞ്ഞയക്കേണ്ടത്. സാഫ് കപ്പ് സമയത്ത് ഇനിയും രണ്ടു വര്‍ഷം ക്ലൈമാക്‌സിന് അന്താരാഷ്ട്രമത്സരങ്ങളില്‍ കളിക്കാനാവുമെന്ന് പറഞ്ഞ സാവിയോ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്.

ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ സാഫ് കപ്പ് കഴിഞ്ഞ ഉടന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നു. എഎഫ്‌സി കപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നു പടിയിറങ്ങാമെന്നാണ് ചിന്തിച്ചിരുന്നത്-ഡെംപോ മിഡ്ഫീല്‍ഡര്‍ പറഞ്ഞു.
ബെയ്ച്ചുങ് ബൂട്ടിയയുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ കപ്പിലും ക്ലൈമാക്‌സ് നായകന്‍ തൊപ്പിയണിഞ്ഞിരുന്നു.

Story first published: Wednesday, February 1, 2012, 13:08 [IST]
Other articles published on Feb 1, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+