ആതിഥേയരായ കൊളംബിയക്കൊപ്പം ഫ്രാന്‍സ്, മാലി, ദക്ഷി ണ കൊറിയ എന്നിവര്‍ ഗ്രൂപ്പ് എയിലും പോര്‍ച്ചുഗല്‍, ഉറുഗ്വേ, കാമറൂണ്‍, ന്യൂസിലന്റ് എന്നിവ ര്‍ ഗ്രൂപ്പ് ബിയിലും സ്പെയിന്, ആസ്ത്രേലിയ, കോസ്റ്റാറിക്ക, ഇക്വഡോര്‍ എന്നിവര്‍ ഗ്രൂപ്പ് സിയിലും പോരാട്ടത്തിനിറങ്ങും.
ഗ്രൂപ്പ് ഡിയില്‍ നൈജീരിയ, ക്രൊയേഷ്യ, ഗ്വാട്ടിമാല, സൗദി അറേബ്യ എന്നിവരാണ്. ബ്രസീല്‍, ഈജിപ്ത്, പാന മ, ഓസ്ട്രിയ എന്നിവര്‍ ഗ്രൂപ്പ് ഇയിലും അര്‍ജന്റീന, മെക്സിക്കോ, ഇംഗ്ല ണ്ട്, ഉത്തര കൊറിയ എന്നിവര്‍ ഗ്രൂപ്പ് എഫിലും മാറ്റുരയ്ക്കും.
വെള്ളിയാഴ്ച നാലു മല്‍സരങ്ങളാണുള്ളത്.
ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍ ഈജിപ്തുമായും പാനമ ഓസ്ട്രിയയുമാ യും ഏറ്റുമുട്ടുമ്പോള്‍ ഗ്രൂപ്പ് എഫില്‍ അര്‍ജന്റീന മെക്സിക്കോയുമായും ഇംഗ്ലണ്ട് ഉത്തര കൊറിയയുമായും ഏറ്റുമുട്ടും.