
പതിനേഴാം മിനിറ്റില്‍ കെയ്‌സുകി ഹോണ്ടയുടെയും മുപ്പതാം മിനിറ്റില്‍ യസുഹിതോ എന്‍ഡോയുടെയും ഗോളുകളാണ് ജപ്പാനെ വിജയത്തിലേയ്ക്ക് നയിച്ചത്. ഷിന്‍ജി ഓകസാക്കിയും ഇവരുടെ പരിശ്രമങ്ങളെ പിന്താങ്ങി. 81ാം മിനിറ്റില്‍ ജോണ്‍ ഡാല്‍ തോമസന്‍ ഡെന്‍മാര്‍ക്കിന്റെ ആശ്വാസ ഗോള്‍ നേടി.
ഹോണ്ടയുടെയും എന്‍ഡോയുടെയും ഗോളുകള്‍ നേരിട്ടുള്ള ഫ്രീ കിക്കുകളില്‍നിന്നായിരുന്നു. തോമസന്‍ എടുത്ത പെനല്‍റ്റി കിക്ക് ജപ്പാന്റെ ഗോളി എയ്ജി കവാഷിമ തട്ടിത്തെറിപ്പിച്ചപ്പോള്‍ തോംസന്‍ തന്നെ അതു വലയിലെത്തിക്കുകയായിരുന്നു.
ജപ്പാന്‍ ഏഷ്യന്‍ ഫുട്‌ബോളിന് അഭിമാനാര്‍ഹമായ പ്രകടനമാണ് ഡെന്‍മാര്‍ക്കിനെതിരെ കാഴ്ചവെച്ചത്. കളിച്ചത് ഡെന്‍മാര്‍ക്ക് ആണെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കിയ ജപ്പാന്‍ വിജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച ഡെന്‍മാര്‍ക്ക് ഏതു നിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു. എന്നാല്‍ എണ്‍പത്തിമൂന്നാം മിനിട്ടില്‍ നികോളസ് ബെന്‍ഡ്‌നറെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ തോമാസന്റെ ഷോട്ട് ഗോളി ബേഌക്ക് ചെയ്തു.
റീബൗണ്ട് ചെയ്തുവന്ന പന്ത് വലയിലാക്കുന്നതില്‍ തോമസന് പിഴച്ചില്ല. ഏതുവിധേനയും സമനില നേടാന്‍ ഡെന്‍മാര്‍ക്ക് കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ജപ്പാന്‍ മൂന്നാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു. എന്‍പത്തിയേഴാം മിനിട്ടില്‍ ബോക്‌സിനുള്ളിലേക്ക് ഹോണ്ട നല്‍കിയ പാസില്‍ നിന്ന് ഷിന്‍ജി ഒകസാകിയാണ് ഗോളടിച്ചത്