ഫിഫയുടെ ആദ്യപത്തില്‍ ബ്രസീലില്ല

ആതിഥേയര്‍ എന്ന നിലയില്‍ 2014ലോകകപ്പില്‍ പങ്കാളിത്തം ഉറപ്പാണെങ്കിലും ശക്തികുറഞ്ഞ എതിരാളികള്‍ക്കെതിരേയുള്ള സൗഹൃദമത്സരങ്ങള്‍ മൂലം കഴിഞ്ഞ ഒരു വര്‍ഷമായി ബ്രസീല്‍ ഫിഫ റാങ്കില്‍ പിറകോട്ടടിക്കുകയാണ്. കൊളംബിയക്കെതിരേ നടക്കുന്ന അടുത്ത മത്സരത്തില്‍ മിന്നുന്ന ജയം നേടിയാല്‍ പട്ടികയില്‍ സ്ഥാനകയറ്റം ലഭിക്കും.
ബ്രസീലിന്റെ ചിരവൈരികളായ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഏറെയുണ്ട്. കാരണം അര്‍ജന്റീന ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. സ്‌പെയിനും ജര്‍മനിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. ഉറുഗ്വേയ്ക്കും ചിലിക്കുമെതിരേ നേടിയ തകര്‍പ്പന്‍ വിജയങ്ങളാണ് അര്‍ജന്റീനയ്ക്ക് തുണയായത്.
പോര്‍ച്ചുഗല്‍, ഇറ്റലി, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്, കൊളംബിയ, റഷ്യ, ക്രോയേഷ്യ എന്നീ രാജ്യങ്ങളാണ് നാലുമുതല്‍ 10 വരെയുള്ള പൊസിഷനിലുള്ളത്. സ്‌പെയിനിന്റെയും ജര്‍മനിയുടെയും സ്ഥാനത്തിന് കഴിഞ്ഞ റാങ്ക് ലിസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications