
ലാറ്റിനമേരിക്കന്‍ ടീമായ ഉറുഗ്വായ് ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയയെ നേരിടുമ്പോള്‍, അമേരിക്കയും ആഫ്രിക്കയുടെ ഏക പ്രതിനിധി ഘാനയുമാണ് രണ്ടാം മത്സരത്തില്‍ പൊരാടുന്നത്.
ഗ്രൂപ്പ് എയില്‍നിന്ന് നോക്കൗട്ടില്‍ ഇടംപിടിച്ച ടീമുകളാണ് ഉറുഗ്വായും മെക്‌സിക്കോയും. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അമേരിക്ക ഗ്രൂപ്പ് സിയില്‍ ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തിയത്.
തങ്ങള്‍ നല്ലമികച്ച പടയാളികളാണ് തങ്ങളെന്ന് ഇതിനകം തന്നെ അമേരിക്കന്‍ ടീം തെളിയിച്ച് കഴിഞ്ഞതാണ്. ഡി ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഘാനയുടെ വരവ്.
ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരാണ് പ്രഥമലോകകപ്പിലെ ജേതാക്കളായ ഉറൂഗ്വേ. മെക്‌സിക്കോയെയും ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ച ഉറൂഗ്വേ ഫ്രാന്‍സിനെ സമനിലയില്‍ തളയ്ക്കുകയും ചെയ്തതാണ്. ഡീഗോ ഫോര്‍ലാന്റെ ബൂട്ടുകളിലാണ് ഉറൂഗ്വേയുടെ പ്രതീക്ഷ.
ഗ്രീസിനെ തോല്‍പിച്ചും നൈജീരിയയെ സമനിയില്‍ തളച്ചുമാണ് പിടിച്ചുമാണ് ദക്ഷിണ കൊറിയ എത്തുന്നത്. അര്‍ജന്റീനയോട് 14ന് തകരുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ പാര്‍ക് ജി സുംഗാണ് കൊറിയയുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്നത്.
ഘാന ആഫ്രിക്കന്‍ വന്‍കരയുടെയാകെ പ്രതീക്ഷ ചുമലിലേറ്റിയാണ് അമേരിക്കയെ നേരിടുക. കാരണം രണ്ടാംറൗണ്ടിലെത്തിയ ഏക ആഫ്രിക്കന്‍ ടീമാണ് ഘാന. ലാന്‍ഡന്‍ ഡൊണോവനിലാണ് അമേരിക്കയുടെ പ്രതീക്ഷകള്‍.