വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മറുപടിയില്ലാതെ ഫ്രാന്‍സ്

By Ajith Babu
Mexico's Javier Hernandez, right, dribbles past France goalkeeper Hugo Lloris to score during the World Cup group A soccer match between France and Mexico
പോളോക്വയ്ന്‍: മലവെള്ളം പോലെ ആര്‍ത്തലച്ചു വന്ന മെക്‌സിക്കന്‍ യുവനിരയെ തടുത്തുനിര്‍ത്താനാകെ ഫ്രഞ്ച് പോരാളികള്‍ കീഴടങ്ങി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയോട് തോല്‍വി സമ്മതിച്ചതോടെ മുന്‍ലോകചാമ്പ്യന്‍മാര്‍ ഇത്തവണയും രണ്ടാം റൗണ്ട് കാണാതെ പുറത്തുപോകാന്‍ സാധ്യതയേറി.

രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ യുവതാരം ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെയും ക്വാട്ടിമോക് ബ്ലാങ്കോയുടെയും ഗോളുകളാണ് ഫ്രാന്‍സിന്റെ നെഞ്ചുപിളര്‍ത്തിയത്.

ഫ്രാന്‍സിന്റെ പ്രതിരോധനിരയിലുണ്ടായ പാളിച്ചയാണ് 64ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണാണ്ടസിന്റെ ഗോളിന് ഇടയാക്കിയത്. സ്വന്തം ഹാഫില്‍നിന്ന് റാഫേല്‍ മാര്‍ക്കേസ് കിക്ക് ചെയ്ത പന്തെടുക്കാന്‍ ഹെര്‍ണാണ്ടസ് ഓടിക്കയറുമ്പോള്‍, ഓഫ്‌സൈഡ് വിളി വരുമെന്ന പ്രതീക്ഷയില്‍ ഫ്രഞ്ചിന്റെ പ്രതിരോധ നിര കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.

തനിയ്ക്കും ഗോള്‍ പോസ്റ്റിനും ഇടയ്ക്ക് തടസ്സമായി നിന്ന ഗോളി ഹ്യൂഗോ ലോറിസിനെ നിസാരമായി വെട്ടിച്ച ഹെര്‍ണാണ്ടസിന് വലയിലേക്ക് പന്ത് തട്ടിയിടേണ്ട ജോലി ഭംഗിയായി നിര്‍വഹിച്ചു.

78ാം മിനിറ്റില്‍ ഫ്രഞ്ച് പ്രതിരോധത്തെ പരാജയപ്പെടുത്തി മുന്നേറിയ പാബ്ലോ ബെരേരയെ എറിക് അബിദാല്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് അനുവദിച്ച പെനാല്‍ട്ടിയില്‍നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. കിക്കെടുത്ത ബ്ലാങ്കോയ്ക്ക് പിഴവില്ലാതെ ലക്ഷ്യം കണ്ടു.

ഗ്രൂപ്പ് ഫിക്സ്ചര്‍

കളിച്ച രണ്ട് മത്സരത്തില്‍ ഒരു ഗോള്‍ പോലും ഇതേവരെ സ്‌കോര്‍ ചെയ്തിട്ടില്ലാത്ത ഫ്രാന്‍സിന് അവശേഷിക്കുന്ന മത്സരത്തില്‍ വിജയിച്ചാലും നാലു പോയന്റേ ലഭിക്കൂ. ദക്ഷിണാഫ്രിക്കയെ 3-0ന് ഉറുഗ്വായ് കഴിഞ്ഞ ദിവസം തോല്പിച്ചതോടെ, രണ്ടാം സ്ഥാനത്തെങ്കിലുമെത്തണമെങ്കില്‍, ഫ്രാന്‍സിന് അടുത്ത മത്സരം നാലുഗോളിന്റെയെങ്കിലും മാര്‍ജിനില്‍ വിജയിക്കണം.

ഫ്രാന്‍സിന് ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് അവസാന മത്സരത്തില്‍ എതിരാളികള്‍.

Story first published: Saturday, May 19, 2012, 17:17 [IST]
Other articles published on May 19, 2012
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X