Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫ്രാന്‍സിന്

ഇസ്താംബൂള്‍ നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഉറുഗ്വേയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 1-4ന് തകര്‍ത്ത് ഫ്രാന്‍സ് അണ്ടര്‍ 20 ലോകകപ്പ് കിരീടം സ്വന്തമാക്കി.

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യം ആദ്യ രണ്ട് പെനല്‍റ്റികളും നഷ്ടപ്പെടുത്തിയതാണ് ഫ്രാന്‍സിന് കന്നികിരീടം നേടികൊടുത്തത്.

France champions
ആറുഗ്രൂപ്പുകളിലായാണ് മത്സരം ആരംഭിച്ചത്. ഫ്രാന്‍സ്, ഉസ്‌ബെക്കിസ്താന്‍, ഘാന, സ്‌പെയിന്‍, ഇറാഖ്, കൊറിയ, ചിലി, ഉറുഗ്വേ ടീമുകളാണ് ക്വാര്‍ട്ടറിലെത്തിയത്. ഫ്രാന്‍സും ഘാനയും തമ്മിലുള്ള സെമിഫൈനല്‍ പോരാട്ടം 2-1നും ഇറാഖും ഉറുഗ്വേയും തമ്മിലുള്ള മത്സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ 6-7 എന്ന സ്‌കോറിനും അവസാനിച്ചു.

മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഘാന ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഇറാഖിനെ കീഴ്‌പ്പെടുത്തി. അഡിഡാസ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ഫ്രാന്‍സില്‍ നിന്നുള്ള പോള്‍ പോഗ്ബയും ഗോള്‍ഡന്‍ ബൂട്ട് ഘാനയുടെ എബെന്‍സര്‍ അസിപോയും നേടി.

Story first published: Sunday, July 14, 2013, 9:55 [IST]
Other articles published on Jul 14, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+