Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂത്ത് ലോകകപ്പില്‍ ബ്രസീല്‍-പോര്‍ച്ചുഗല്‍ പോരാട്ടം

മെഡെല്ലിന്‍: അണ്ടര്‍ 20 ലോകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ബ്രസീലും പോര്‍ച്ചുഗലും ശനിയാഴ്ച കിരീടപോരാട്ടത്തിനിറങ്ങും. മെക്‌സിക്കോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് നാലുതവണ ചാംപ്യന്‍മാരായ ബ്രസീല്‍ ഫൈനലിലെത്തിയത്. ഫ്രാന്‍സിനെ 2-0നു മറികടന്നാണ് പോര്‍ച്ചുഗലിന്റെ വരവ്. നിലവിലുള്ള റണ്ണറപ്പായ ബ്രസീല്‍ കഴിഞ്ഞ തവണ ഘാനയ്ക്കു മുന്നിലാണ് മുട്ടുമടക്കിയത്.

ഹെന്‍ റിക്വെ അല്‍മെയ്ഡ എന്ന മാന്ത്രികതാരത്തിന്റെ മികവിലാണ് ബ്രസീല്‍ ഫൈനലിലെത്തിയത്. മെക്‌സിക്കോയ്‌ക്കെതിരേയുള്ള മല്‍സരത്തിന്റെ അവസാന പത്തുമിനിറ്റില്‍ അല്‍മെയ്ഡ നേടിയ രണ്ടു ഗോളുകള്‍ കളിയുടെ ഗതി മാറ്റിമറിയ്ക്കുകയായിരുന്നു. മനോഹരമായ ലാറ്റിനമേരിക്കന്‍ ആക്രമണശൈലി തന്നെയാണ് ബ്രസീലിന്റെ ആയുധം.

അതേ സമയം ശക്തമായ പ്രതിരോധത്തിലൂടെയാണ് പോര്‍ച്ചുഗലിന്റെ മുന്നേറ്റം. ഇതുവരെ കളിച്ച മല്‍സരങ്ങളിലൊന്നും ഗോള്‍വഴങ്ങിയില്ലെന്നതില്‍ നിന്നു തന്നെ ഈ ഉരുക്കുകോട്ടയുടെ കരുത്ത് വ്യക്തമാവും. അതു മാത്രമല്ല ഫൈനല്‍ റൗണ്ടില്‍ പറങ്കിപ്പട ആകെ മൂന്നു ഗോളുകള്‍ മാത്രമാണ് നേടിയത്. അതില്‍ രണ്ടെണ്ണം സെമിയില്‍ ഫ്രാന്‍സിനെതിരായിട്ടാണ്. അര്‍ജന്റീനയെ കീഴടക്കിയത് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. പ്രി ക്വാര്‍ട്ടറില്‍ ഗ്വാട്ടിമലയെ ഒരൊറ്റ ഗോളിനു തോല്‍പ്പിച്ചു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+