
ഗ്രൂപ്പി സിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയ സ്‌പെയിന്‍ ഇക്വഡോറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ആസ്‌ത്രേലിയയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് അടിയറവു പറയിച്ച കോസ്റ്റാറിക്ക രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി.
ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടു ജയം നേടിയാണ് നൈജീരിയയും സൗദി അറേബ്യയും നോക്കൗട്ട് റൗണ്ടില്‍ കടന്നത്. മികച്ച ഗോള്‍ ശരാശരിയില്‍ നൈജീരിയ ഒന്നാമതെത്തി.