Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിയ്യ വിളങ്ങിയാല്‍ ജര്‍മ്മന്‍ പട വിയര്‍ക്കും

 david villa and Miroslav Klose
ഡര്‍ബന്‍: ബുധനാഴ്ച കളിക്കളത്തില്‍ തീപാറുന്ന പോരാട്ടം. കപ്പ് യൂറോപ്പിലേയ്ക്കാണെന്ന് നേരത്തേ വ്യക്തമായിക്കഴിഞ്ഞു, ഇനിയത് എവിടേയ്ക്കുപോകുമെന്ന കാര്യം മാത്രമേ അറിയാനുള്ളു.

ബുധനാഴ്ചത്തെ മത്സരത്തോടെ ഇതിന്റെ സൂചന ലഭിയ്ക്കുകയും ചെയ്യും. സ്‌പെയിനിന് തുടക്കം മുതലേ കിരീടസാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജര്‍മ്മനി ഫുള്‍ഫോമില്‍ മുന്നേറുന്നുമുണ്ട്.

മൂന്നുവട്ടം ലോകചാംപ്യന്മാരായിട്ടുണ്ട് ജര്‍മനി. പക്ഷേ, അതെല്ലാം പശ്ചിമ ജര്‍മനി എന്ന പേരില്‍. 1990ല്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് ഒറ്റ ജര്‍മനി ആയതിനു ശേഷം ഇതുവരെ ലോകകിരീടം അന്നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല.

സ്‌പെയ്ന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കുന്നതുതന്നെ ഇതാദ്യം. അതുകൊണ്ടുതന്നെ ജര്‍മ്മനിയെ കടത്തിവെട്ടിയാല്‍ സ്‌പെയിനിന്റെ കാല്‍പ്പന്തുചരിത്രം തന്നെ മാറും. 2008ല്‍ ജര്‍മനിയെ 21നു തോല്‍പ്പിച്ചു യൂറോ കിരീടം സ്വന്തമാക്കിയ ചരിത്രം സ്‌പെയിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്.

പക്ഷേ ഗോളടിക്കാന്‍ ഡേവിഡ് വിയ്യ മാത്രമേ ടീമിലുള്ള ഫെര്‍ണാണ്ടോ ടോറസ് ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. പ്രതിരോധനിരയില്‍നിന്ന് ആക്രമണത്തെ സഹായിക്കാന്‍ സെര്‍ജിയോ റാമോസ് കയറുമ്പോള്‍ ഈ വിടവിലൂടെ ജര്‍മ്മനിയ്ക്ക് മുന്നേറാന്‍ കഴിയും.

ജര്‍മ്മനിയ്ക്കുമുണ്ട് നോക്കിയാല്‍ മുഴച്ചുകാണുന്നതരം ചില പോരായ്മകള്‍. യുവതാരം തോമസ് മുള്ളറുടെ അഭാവം തന്നെ പ്രധാനം, മുള്ളര്‍ സസ്‌പെന്‍ഷനിലാണ്. ലൂക്കാസ് പൊഡോള്‍സ്‌കി ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.

അണ്ടര്‍ 21 ടീം ഗോള്‍കീപ്പറായിരുന്ന മാനുവല്‍ ന്യൂയറിന് പരിചയസമ്പത്തു കുറവ്. കളി ഷൂട്ടൌട്ടിലേക്ക് എത്തിയാല്‍ ഇതു സ്‌പെയിനിന് മുന്‍തൂക്കം നല്‍കിയേക്കാം. ലോകകപ്പില്‍ ഇതുവരെ ജര്‍മനി ഷൂട്ടൌട്ടില്‍ തോറ്റിട്ടില്ല.

ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിട്ടാണ് ഡേവിഡ് വിയ്യയുടെ കളി, എതിരിടാന്‍ വരുന്നത് മിറോസ്ലോവ് ക്ലോസെയും, എന്തായാലും കളി തകര്‍ക്കുമെന്നതില്‍ ശങ്കവേണ്ട. ടൂര്‍ണമെന്റിലെ ഏറ്റവും മുന്തിയ മധ്യനിരയാണ് സ്‌പെയിനിന്റേത്, ജര്‍മ്മനിയുടെ ആക്രമണ ഫു്ടബോളിന് മുന്നില്‍ ഇവര്‍ പിടിച്ചുനിന്നാല്‍ പുതിയൊരു താരോദയം കാണാം.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+