Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാളപ്പോരുകാരെ നേരിടാന്‍ പറങ്കിപ്പട

Villa And Ronaldo
പോരുകാളയുടെ കരുത്തുമായെത്തുന്ന സ്‌പെയിന്‍ സംഘം പോര്‍ച്ചുഗലിനോട് ഏറ്റുമുട്ടുകയാണ്. കളിക്കളത്തില്‍ ഒരു കാളക്കൂറ്റനെപ്പോലെ തോന്നിയ്ക്കുന്നവരാണ് സ്‌പെയിന്‍ പടയെങ്കിലും അയല്‍ക്കാരായ പോര്‍ച്ചുഗലും ഒട്ടും മോശക്കാരല്ല. സാക്ഷാല്‍ ബ്രസീലിന് പോലും കഴിഞ്ഞിട്ടില്ല അവരുടെ വന്‍മതിലില്‍ വിള്ളല്‍ വീഴ്ത്താല്‍.

എല്ലാം വച്ചുനോക്കുമ്പോള്‍ ഉറപ്പാണ് ചെറിയ സംഭവങ്ങള്‍ക്കൊന്നുമാകില്ല ചൊവ്വാഴ്ച കളിക്കളം സാക്ഷ്യം വഹിക്കുക. സ്‌പെയിന്‍ സ്ട്രൈക്കര്‍മാരായ ഡേവിഡ് വിയ്യയ്ക്കും ഫെര്‍ണാണ്ടോ ടോറസിനും മികവു കാട്ടാനാകുമോ എന്നു കണ്ടുതന്നെ അറിയണം.

പോര്‍ചുഗലിന്റെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ റിക്കാര്‍ഡോ കര്‍വാലോ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ്. കൂടെയുള്ളവര്‍ക്ക് മിക്കപ്പോഴും പ്രചോദനമാകുന്നതും കര്‍വാലോയുടെ പ്രകടനങ്ങളാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അങ്ങനെതന്നെ നല്ല ഫോമിലെത്തിയാല്‍ നല്ല മൂര്‍ച്ചയുള്ള കാലുകള്‍.

അസ്സല്‍ ഫോമിലെത്തിയാല്‍ ക്രിസ്റ്റ്യാനോയെ തടുക്കാന്‍ കുറച്ച് പാടാണെന്ന് സമ്മതിക്കാത്തവര്‍ ആരുമില്ല. മറുവശത്ത്, സ്‌പെയിനിനും പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്, പരിചയസമ്പന്നരായ ഡിഫന്‍ഡര്‍മാര്‍. സാബി അലോന്‍സോയും സാവിയും ആന്ദ്രെ ഇനിയെസ്റ്റയുമടങ്ങുന്ന മധ്യനിര ലോകഫുട്‌ബോളിലെ ഏറ്റവും മികച്ചതാണ്. ഈ മൂന്നു താരങ്ങളുടെ പ്രകടനമായിരിക്കും ഇന്നു സ്‌പെയിനിന്റെ വിധിയെഴുതുന്നത്.

ടോറസ് ഫോം വീണ്ടെടുക്കുകയും വിയ്യ അത്ഭുതങ്ങള്‍ തുടരുകയും ചെയ്താല്‍ സ്‌പെയിനിന് മറ്റൊന്നും ചിന്തിക്കേണ്ടിവരില്ല. പോര്‍ട്ടുഗല്‍ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും പേരു കേട്ടവരാണ്. ഇത് സ്‌പെയിനിന്റെ അറ്റാക്കിംഗ് കളിക്കാര്‍ക്കും പ്രതിരോധനിരയ്ക്കും സമ്മര്‍ദ്ദമുണ്ടാക്കും. പക്ഷെ ഡേവിഡ് വിയ്യ ഗോളടിക്കാന്‍ തുടങ്ങിയതും ആന്ദ്രെസ് ഇനിയസ്റ്റ ചിലിക്കെതിരേ കത്തിയതും സ്‌പെയിനിനു നല്ല വാര്‍ത്തയാണ്.

ദക്ഷിണകൊറിയ പുറത്തായതോടെ ഏഷ്യന്‍ മികവുകാണിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ ജപ്പാന്‍ മാത്രമേയുള്ളു. ഇന്നു പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍ ഏറ്റുമുട്ടുന്നത് ലാറ്റിനമേരിക്കന്‍ ശക്തിയായ പര്വാഗ്വെയോട്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ജപ്പാന്‍ കോരിത്തരിപ്പിക്കുമെന്നുറപ്പ്. ഡെന്‍മാര്‍ക്കിനെതിരേ കളിച്ച മികവാണ് അവരെ ശ്രദ്ധേയരാക്കുന്നത്.

ഗ്രൂപ്പില്‍ ഹോളണ്ടിനു പിറകെയായിരുന്നു സ്ഥാനം. പൊരുതിനിന്നാണ് അവര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. ആദ്യമത്സരത്തില്‍ ഹോളണ്ടിനോടു പരാജയപ്പെട്ടുവെ ങ്കിലും സംഘടിത ശക്തിയായി ജപ്പാന്‍ മാറിക്കഴിഞ്ഞു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+