
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്താനും ശ്രീലങ്കയും മാത്രമാണ് ഇന്ത്യയ്ക്കു പിറകിലുള്ളത്. പാകിസ്താന്‍ 173ാം സ്ഥാനത്തും ശ്രീലങ്ക 177ാം സ്ഥാനത്തുമാണുള്ളത്.
റാങ്കിങിലെ ആദ്യനാലു സ്ഥാനങ്ങള്‍ക്ക് ഇളക്കം സംഭവിച്ചിട്ടില്ല. സ്‌പെയിന്‍, നെതര്‍ലന്റ്, ജര്‍മനി, ഉറു ഗ്വേ രാജ്യങ്ങളാണ് ഏറ്റവും മുന്നിലുള്ളത്. ലാറ്റനമേരിക്കന്‍ ശക്തിയായ ബ്രസീല്‍ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലെത്തി. ഇറ്റലിയുടെ ആറാം സ്ഥാനത്തിനും അര്‍ജന്റീനയുടെ പത്താം സ്ഥാനത്തിനും ഇളക്കമൊന്നും സംഭവിച്ചിട്ടില്ല.
16 സ്ഥാനം മെച്ചപ്പെടുത്തി ഇറാഖ് 91ാം സ്ഥാനത്തും ഏഴ് സ്ഥാനം മെച്ചപ്പെടുത്തി വെനി സ്വേല 40ാം സ്ഥാനത്തും 45 സ്ഥാനം മെച്ചപ്പെടുത്തി വെയ്ല്‍സ് 45ാം സ്ഥാനത്തും 17 സ്ഥാനം മെച്ചപ്പെടുത്തി ഇക്വഡോര്‍ 52ാം സ്ഥാനത്തുമെത്തി.