
മല്‍സരം റദ്ദാക്കിയതുകൊണ്ട് ഇംഗ്ലണ്ടിനും മെച്ചമുണ്ടായി. ഇംഗ്ലണ്ട് പുതിയ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ്. പുതിയ റാങ്കിങ് പ്രകാരം ബ്രസീല്‍ ആറാമതും അര്‍ജന്റീന ഒമ്പതാമതുമാണ്. നാലാം സ്ഥാനത്തുള്ള ബ്രസീല്‍ രണ്ടു സ്ഥാനം പിറകോട്ടടിച്ചപ്പോള്‍ അര്‍ജന്റീന ഒരു സ്ഥാനം മുകളിലേക്ക് കയറി. ജര്‍മനിയാണ് മൂന്നാം സ്ഥാനത്ത്.
ഉറു ഗ്വേ, ഇറ്റലി, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളും ആദ്യപത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യ അഞ്ചു സ്ഥാനം താഴോട്ടിറങ്ങി 158ാം സ്ഥാനത്തും പാകിസ്താന്‍ 170ാം സ്ഥാനത്തുമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉറുഗ്വേ ഏറ്റവും മുന്നിലെത്തിയതാണ് ശ്രദ്ധേയമായ ഒരു കാര്യം.