
കോപ അമേരിക്ക ചാംപ്യന്‍മാരായ ഉറുഗ്വേയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കോപ അമേരിക്കയില്‍ 15ാം കിരീടമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഉറുഗ്വേ അഞ്ചാം സ്ഥാനത്താണ്.
അതേസമയം, ലോകകപ്പ് ജേതാക്കളും യൂറോപ്യന്‍ ചാംപ്യന്‍മാരുമായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് റണ്ണറപ്പായ ഹോളണ്ട്, മൂന്നാം സ്ഥാനക്കാരായ ജര്‍മനി എന്നിവരാണ് രണ്ടും മൂന്നും റാങ്കുകളില്‍. ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലേക്കുയര്‍ന്നു. ഇംഗ്ലണ്ട് ആറാം സ്ഥാനത്തേക്കും ഇറ്റലി എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. എന്നാല്‍ അര്‍ജന്റീന പത്താംസ്ഥാനം നിലനിര്‍ത്തി. 11ാം സ്ഥാനത്തെത്തിയ ചിലി 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.
കോണ്‍കകാഫ് മേഖലയിലെ ഒന്നാം സ്ഥാനക്കാരായ അമേരിക്ക 30ാം റാങ്കിലാണ്. 14ാം സ്ഥാനത്തുള്ള ഐവറികോസ്റ്റാണ് ആഫ്രിക്കയില്‍ മുന്നില്‍. 16ാം റാങ്കുകാരായ ജപ്പാനാണ് ഏഷ്യന്‍ മേഖലയില്‍ ഒന്നാംസ്ഥാനത്ത്.