Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍-പോര്‍ച്ചുഗല്‍- പൊടിപാറും

Brazil
ഫിഫ ലോകകപ്പ് മത്സരത്തില്‍ വെള്ളിയാഴ്ച പൊടിപാറുന്ന മത്സരം, ബ്രസീലും പോര്‍ച്ചുഗീസും ഏറ്റുമുട്ടുമ്പോള്‍ തീപറക്കുമെന്നതില്‍ സംശയമില്ലല്ലോ.

നിലവിലെ ഫോം അനുസരിച്ച് ആരു ജയിക്കുമെന്നു പ്രവചിക്കുക അസാധ്യം. ഉത്തരകൊറിയയെ റെക്കോര്‍ഡ് ഗോള്‍ വ്യത്യാസത്തില്‍ (7-0) തകര്‍ത്താണ് പോര്‍ച്ചുഗല്‍ മൂന്നാം മത്സരത്തിനെത്തുന്നത്.

ബ്രസീല്‍ ശക്തരായ ഐവറികോസ്റ്റിനെ 3-1 ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലും. ഈ കളി ജയിച്ചാല്‍ ബ്രസീലിന് ലീഗ് മത്സരങ്ങളില്‍ തോല്‍വി രുചിയ്ക്കാതെ മുന്നേറാം.

പോര്‍ച്ചുഗലാണ് ജയിക്കുന്നതെങ്കില്‍ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. അങ്ങനെയെങ്കില്‍ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെ നേരിടുന്നത് ഒഴിവാക്കാം (സ്‌പെയിന്‍ ചിലിയെ പരാജയപ്പെടുത്തിയാല്‍).

സമനിലയില്‍ കലാശിച്ചാല്‍ നിലവില്‍ ഒന്നാംസ്ഥാനത്തുള്ള ബ്രസീല്‍ തല്‍സ്ഥാനത്തുതന്നെ തുടരും. ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണെ്ടണ്ണവും വിജയിച്ച ബ്രസീല്‍ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

അവസാനം വിജയച്ചിരി ചിരിക്കാനുള്ളയോഗം ക്രിസ്്റ്റിയാനോയ്ക്കും കൂട്ടര്‍ക്കുമായിരിക്കുമോ അതല്ല ഫാബിയാനോയും കൂട്ടര്‍ക്കുമായിരിക്കുമോ എന്നത് മാത്രമേ അറിയാനുള്ളു. ശരിയ്ക്കും പറഞ്ഞാല്‍ ഗ്രൂപ്പ് ജിയിലെ ചാമ്പ്യന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായിരിക്കും ഈ മത്സരഫലം.

Brazil
ഒരു ജയവും ഒരു സമനിലയുമുള്ള പോര്‍ച്ചുഗല്‍ നാലു പോയിന്റുമായി രണ്ടാംസ്ഥാനത്തും ഒരു പോയിന്റ് മാത്രമുള്ള ഐവറികോസ്റ്റ് മൂന്നാം സ്ഥാനത്തുമാണ്.

കക്കായില്ലാത്ത കളിയെന്നതാണ് ബ്രിസീലിനെ സംബന്ധിച്ച് കളിക്കളത്തിലുള്ള പോരായ്മ. എന്നാല്‍ ഗോള്‍ നേട്ടത്തില്‍ മുന്നേറിക്കഴിഞ്ഞ ലൂയിസ് ഫാബിയാനോ ടീമിനു നല്‍കുന്ന ആവേശം ചെറുതൊന്നുമല്ല.

അല്‍മെയ്ഡയെ മുന്നില്‍ നിര്‍ത്തി യായിരിക്കും പോര്‍ചുഗല്‍ ഇറങ്ങുക. ഏതു പൊസിഷനിലും പന്ത് തൊടുക്കാനും കുരുക്കാനുമറിയു ക്രിസ്റ്റ്യാനോയും കൂടെയുണ്ട്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+