Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരാഗ്വേയ്ക്കു മുന്നില്‍ കീഴടങ്ങാതെ കിവീസ്

New Zealand hold Paraguay
പോളോക്വെന്‍: ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡും പരാഗ്വെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ ന്യൂസിലന്‍ഡ് പരാഗ്വെയുടെ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍, പരാഗ്വെയുടെ പ്രതിരോധവും ഗോളിയും ന്യൂസിലന്‍ഡിനെ ഗോള്‍ നേടുന്നതില്‍ നിന്ന് തടയിട്ടു. അതേസമയം, പരാഗ്വെയ്ക്ക് ലഭിച്ച മൂന്നിലധികം സുവര്‍ണാവസരങ്ങള്‍ അവര്‍ കളഞ്ഞുകുളിയ്ക്കുകയും ചെയ്തു.

ന്യൂസിലന്‍ഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എഫ് ജേതാക്കളായാണു പരാഗ്വേ രണ്ടാം റൗണ്ടിലേക്കു ടിക്കറ്റെടുത്തത്. മൂന്നു കളികളില്‍നിന്ന് അവര്‍ക്ക് അഞ്ചു പോയിന്റും റണ്ണര്‍ അപ്പായ സ്ലോവേനിയയ്ക്കു നാലു പോയിന്റുമാണ്.

തുടര്‍ച്ചയായ മൂന്നു മത്സരങ്ങളിലും സമനില നേടിയ ന്യൂസിലന്‍ഡ് ഒരു കളി പോലും തോറ്റിട്ടില്ലെന്ന അഭിമാനത്തോടെയാണ് ആഫ്രിക്കയില്‍നിന്നു മടങ്ങുന്നത്. രണ്ടാം യോഗ്യത നേടാന്‍ സമനില മാത്ര േമതിയായിരുന്ന പരാഗ്വേ ജയിക്കാന്‍ വേണ്ട ആവേശം കാണിച്ചിരുന്നില്ല. പരാഗ്വേയ്ക്കു നേരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ മാത്രമാണു കിവീസ് നടത്തിയത്.

കിവി സ്‌െ്രെടക്കര്‍ ക്രിസ് കീലന്‍ ലോംഗ് റേഞ്ചിലൂടെ ഗോള്‍ നേടിയെന്നു തോന്നിപ്പിച്ചുവെങ്കിലും ഷോട്ട് വെളിയിലേക്കാണു പാഞ്ഞത്. പരാഗ്വേ ക്യാപ്റ്റന്‍ ഡെനിസ് കാനിസയും ഗോളിനടടുത്തെത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല.

കാനിസയുടെ ഷോട്ട് പോസ്റ്റിന് ഏറെ ഉയരത്തിലൂടെ പോയി. ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ മാര്‍ക് പാസ്റ്റണിന്റെ മികവും പരാഗ്വേയ്ക്കു തടസമായി. റോക്ക് സാന്താക്രൂസിന്റെ രണ്ടു ബുള്ളറ്റ് ഷോട്ടുകളും പാസ്റ്റണ്‍ വിഫലമാക്കി.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+