Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി ഫോമിലെങ്കില്‍ പച്ചപ്പട പതറും

Maradona and Messi
ജൊഹാനസ്ബര്‍ഗ്: ആരാധകരുടെ പ്രാര്‍ഥനകളും സ്വപ്നങ്ങളുമായി കാത്തിരിയ്ക്കുകയാണ്, കളിക്കളത്തില്‍ ഇന്ന് കൊമ്പുകോര്‍ക്കാനെത്തുന്ന കരുത്തന്മാരില്‍ ആരായിരിക്കും കരുത്തുതെളിയിക്കുകയെന്നാറിയാന്‍.

ഈ ലോകകപ്പിലെ ആദ്യത്തെ കടുത്ത വെല്ലുവിളി നേരിടാന്‍ അര്‍ജന്റീന ശനിയാഴ്ച ഇറങ്ങുകയാണ്. മറുവശത്ത് ഒട്ടും കുറച്ചുകാണാന്‍ കഴിയാത്ത കളിക്കളത്തിലിറങ്ങിയാല്‍ ഒറ്റയാനെന്നപോലെ ആരെയും കൂസാത്ത മെക്‌സിക്കോ. ചുരുക്കിപ്പറഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ യുദ്ധമാണ് ഞായറാഴ്ച കളിക്കളം കാണാന്‍ പോകുന്നതിലൊന്ന്. കരുത്തന്മാരായ ജര്‍മ്മനി-ഇംഗ്ലണ്ട് മത്സരവും പിന്നാലെയെത്തുന്നു.

മറഡോണയുടെ ടീം കിരീടമെന്ന സ്വപ്‌നവുമായാണ് വരുന്നതെങ്കില്‍ മെക്‌സിക്കോ കാത്തിരിക്കുന്നതു പഴയ കണക്കു തീര്‍ക്കാനാണ്. നാലു വര്‍ഷം മുന്‍പ് ജര്‍മനിയില്‍ നടന്ന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയില്‍നിന്നേറ്റ പരാജയം അവര്‍ മറന്നിട്ടില്ല.

ലയണല്‍ മെസ്സി, പേരില്‍ ഒരു സിംഹമുറങ്ങിക്കിടക്കുന്ന മെസ്സിയെന്ന ഇരുമ്പുദണ്ഡാണ് അര്‍ജന്റീനയുടെ കരുത്ത്. ഈ മുനയൊടിയ്ക്കലാണ് മെക്‌സിക്കോയക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

ആരാധകര്‍ കാ്ത്തിരിക്കുകയാണ് ഈ ലോകകപ്പില്‍ മെസ്സിയുടെ ഗോള്‍ ഇന്നായിരിക്കേണമെ എന്ന് പാര്‍ത്ഥിച്ചുകൊണ്ട്. കഴിഞ്ഞ മൂന്നു കളിയില്‍ ഇരുപതിനടുത്ത് പന്തുകള്‍ ഗോള്‍മുഖങ്ങളിലേയ്ക്ക് ചലിപ്പിച്ചുവെങ്കിലും ഒന്നും കുരുക്കാന്‍ മെസ്സിയ്ക്ക്് കഴിഞ്ഞിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മെസിയെ മുന്‍നിര്‍ത്തിയാണ് മറഡോണ തന്ത്രങ്ങള്‍ മെനയുന്നത്.

ഒറ്റമനസ്സുള്ളവരായി ടീമിനെ മെരുക്കിയെടുത്ത മറഡോണ മെക്‌സിക്കോയെ ഒരിക്കലും കുറച്ചുകാണുന്നില്ല, മറിച്ച് ബഹുമാനമാണുതാനും.

ഗ്രീസിനെതിരായ മത്സരത്തില്‍ പുറത്തിരുത്തിയ നായകന്‍ ഹാവിയര്‍ മസ്‌കരാനോ, പ്രതിരോധ താരം ഗബ്രിയേല്‍ ഹെയ്ന്‍സി, സ്‌െ്രെടക്കര്‍മാരായ ഗോണ്‍സാലോ ഹിഗ്വെയ്ന്‍, കാര്‍ലോസ് ടെവസ് എന്നിവര്‍ ആദ്യ ഇലവനിലിറങ്ങും.

മറുവശത്ത് നായകന്‍ റാഫേല്‍ മാര്‍ക്വെസ്, കാര്‍ലോസ് വെല, ഹാവിയര്‍ ഹെര്‍നാന്‍ഡസ് എന്നിവരുടെ ബൂട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മെക്‌സികോ രണ്ടാം റൗണ്ടിനൊരുങ്ങുന്നത്.

പകയുടെ കനലുകളുമായി ഇംഗ്ലണ്ടും ജര്‍മ്മനിയും

ചരിത്രത്തിന്റെ ആവര്‍ത്തനം ജര്‍മനി ഇംഗ്ലണ്ട് പോരാട്ടത്തിലുമുണ്ട്. 1966 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ജെഫ് ഹഴ്സ്റ്റ് നേടിയ വിവാദ ഗോള്‍ ജര്‍മ്മനിയുടെ മനസ്സില്‍ ഇന്നും പുകയുന്ന ഒന്നാണ്. കനലുകളൊന്ന് ആളിക്കത്തിയാല്‍ ഒരു പക്ഷേ ജര്‍മ്മനി തീര്‍ത്തുകളയാനും മതി ഇംഗ്ലീഷ് കരുത്തിനെ.

ഇംഗ്ലണ്ടും ജര്‍മനിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പകയുടെ കഥയാണ് ഓര്‍മയിലെത്തുക.

ഫുട്‌ബോള്‍ മത്സരത്തെക്കാള്‍ രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള നിലനില്‍പ്പിനായുള്ള ഏറ്റുമുട്ടലായാണ് ഇംഗ്ലണ്ട് -ജര്‍മനി മത്സരത്തെ വ്യാഖ്യാനിക്കുന്നത്. 1936 ല്‍ ബര്‍ലിനില്‍ ജര്‍മനിക്കെതിരേ കളിക്കാനിറങ്ങിയപ്പോള്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കു നാസി സല്യൂട്ട് നല്‍കേണ്ടി വന്നതു മുതലാണ് ഇംഗ്ലണ്ടുകാര്‍ക്കു ജര്‍മനിയോടു ശത്രുത തുടങ്ങിയത്. എന്തായാലും കാത്തിരുന്നു കാണാം പഴയ പകകളുടെ കനലാട്ടങ്ങള്‍.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+