Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓറഞ്ച്പട കത്തിക്കയറി സ്ലോവാക്യ ചൂളി

Holland Victory
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറ്റലിയ്ക്ക് പുറത്തേയ്ക്കുള്ള വഴിചൂണ്ടിയ സ്ലോവാക്യ ഓറഞ്ച് പടയ്ക്കുമുന്നില്‍ കളിമറന്നു. ഒന്നിനെതിരെ രണ്ടു ഗോളുകളുമായാണ് ഹോളണ്ട് ക്വാട്ടറില്‍ പ്രവേശിച്ചത്.

പ്ലേമേക്കര്‍ ആര്യന്‍ റോബനും മധ്യനിരതാരം വെസ്ലി സ്‌നൈഡറുമാണു ഹോളണ്ടിനുവേണ്ടി സ്ലോവാക്യന്‍ വല ചലിപ്പിച്ചത്. കളിയുടെ തൊണ്ണൂറാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കിയ റോബര്‍ട്ട് വിറ്റെക്കാണു സ്ലൊവാക്യയുടെ ആശ്വാസഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ വിറ്റെകിന്റെ നാലാം ഗോളായിരുന്നു അത്.

ആദ്യ രണ്ടുമിനിട്ടുകളില്‍ ഹോളണ്ടിന്റെ പകുതിയില്‍ പൊരിഞ്ഞകളി പുറത്തെടുത്ത സ്ലോവാക്യയുടെ ആധിപത്യം വെറും അല്‍പായുസ്സായിരുന്നു. പതിയെ ശക്തിയിലേയ്‌ക്കെത്തിയ ഓറഞ്ച് പടയുടെ കടന്നാക്രമണത്തില്‍ സ്ലോവാക്യ ശരിയ്ക്കും പകച്ചുപോയി.

കാമറൂണിനെതിരേ പകരക്കാരനായിറക്കി ക്ഷമത പരീക്ഷിക്കപ്പെട്ട ആര്യന്‍ റോബന്റെ വരവ് ഹോളണ്ട് ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. റോബനൊപ്പം സ്‌നൈഡറും വാന്‍പേഴ്‌സിയും ഡിര്‍ക്ക് ക്യുയിറ്റും കളം നിറഞ്ഞതോടെ സ്ലോവാക്യന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീണു.

ഏഴാം മിനിറ്റില്‍ കളിയിലെ ആദ്യ കോര്‍ണര്‍ ഹോളണ്ടിന് അനുകൂലമായി ലഭിച്ചതും അവരുടെ ആക്രമണ ഫുട്‌ബോളിന്റെ ഫലമായിരുന്നു. പതിനൊന്നാം മിനിട്ടില്‍ ക്യുയിറ്റും സ്‌നൈഡറും ചേര്‍ന്നു നടത്തിയ നീക്കം സ്ലോവാക്യന്‍ ഗോളി മുച്ചയുടെ രക്ഷപ്പെടുത്തലിലാണു കലാശിച്ചത്. ഇടയ്ക്ക് കൂക്കയിലൂടെ സ്ലോവാക്യയും പ്രത്യാക്രമണം നടത്തിയെങ്കിലും പന്തു പുറത്തേക്കാണു പോയത്. പതിനെട്ടാം മിനിട്ടില്‍ ആര്യന്‍ റോബന്‍ ഡച്ച് പടയെ മുന്നിലെത്തിച്ചു.

ചടുലനീക്കത്തിലൂടെ സ്ലോവാക്യയെ കബളിപ്പിച്ച് തൊടുത്ത ഇടങ്കാലന്‍ ഷോട്ടിലൂടെ ഗോള്‍ നേടിയ റോബന്‍ താന്‍ ടീമിന് അനിവാര്യമാണെന്ന് തെളിയിക്കുകയും ചെയ്തു.

ഗോള്‍ വീണശേഷവും കടന്നാക്രമണം തുടര്‍ന്ന ഡച്ച് പോരാട്ടവീര്യത്തിനുമുന്നില്‍ സ്ലോവാക്യന്‍ പ്രതിരോധം വിറച്ചു. ഇതിനിടെ ലഭിച്ച അവസരങ്ങളൊന്നും ഫലവത്താക്കാന്‍ അവര്‍ക്ക് കഴിഞ്ഞുമില്ല.

രണ്ടാം പകുതിയിലും ആദ്യ രണ്ടുമിനിട്ടുകള്‍ സ്ലോവാക്യ ആധിപത്യം കാണിച്ചു. എന്നാല്‍ പതുക്കെ പന്ത് ഹോളണ്ട് കാലുകളിലാക്കി. വേഗതയാര്‍ന്ന നീക്കങ്ങളിലൂടെ ആര്യന്‍ റോബന്‍ തന്നെയായിരുന്നു രണ്ടാം പകുതിയിലും താരം. അറുപത്തേഴാം മിനിട്ടില്‍ സമനിലപിടിക്കാന്‍ ലഭിച്ച അവസരവും സ്ലോവാക്യ കളഞ്ഞുകുളിച്ചു. എണ്‍പത്തിനാലാം മിനിട്ടില്‍ ഹോളണ്ട് വീണ്ടും സ്ലോവാക്യന്‍ വല ചലിപ്പിച്ചു.

ക്യുയിറ്റിന്റെ കാലില്‍കുരുക്കിയ പന്ത് വലയില്‍കയറാതിരിക്കാന്‍ മുന്നോട്ടാഞ്ഞ ഗോളിയെ കബളിപ്പിച്ചു പാസ് കൈക്കലാക്കിയ സ്‌നൈഡറാണ് ഹോളണ്ടിനു ലീഡ് വര്‍ധിപ്പിച്ചത്. കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ശേഷിക്കെ ലഭിച്ച പെനാല്‍റ്റിയിലൂടെ വിറ്റെക് ഒരുഗോള്‍ മടക്കിയെങ്കിലും അപ്പോഴേയ്ക്കും നീണ്ട വിസില്‍ മുഴങ്ങിക്കഴിഞ്ഞിരുന്നു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+