Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫുട്‌ബോള്‍: 2018ല്‍ റഷ്യ, 2022ല്‍ ഖത്തര്‍

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വീണ്ടും ഏഷ്യന്‍ വന്‍കരയിലേക്ക്. 2022ലെ ലോകകപ്പ് വേദിയായി ഗള്‍ഫ് രാജ്യമായ ഖത്തറിനെ ഫിഫ തിരഞ്ഞെടുത്തു. 2018ലെ ലോകകപ്പ് റഷ്യയല്‍ നടക്കും.

2018ലെ ലോകകപ്പ് വേദി ലഭിയ്ക്കാന്‍ റഷ്യയും ഇംഗ്ലണ്ടുമാണ് ശക്തമായി മത്സരരംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ച ചേര്‍ന്ന ഫിഫ നിര്‍വാഹക സമിതി യോഗത്തില്‍ രഹസ്യബാലറ്റിലൂടെയാണ് ആതിഥേയരാജ്യങ്ങളെ നിര്‍ണയിച്ചത്. ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 22 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആദ്യറൗണ്ടില്‍ ഒമ്പതു വോട്ട് ലഭിച്ച റഷ്യ രണ്ടാം റൗണ്ടില്‍ 13 വോട്ട് നേടി ഭൂരിപക്ഷം കരസ്ഥമാക്കി. റഷ്യയ്ക്ക് വേദി കിട്ടാന്‍ പ്രധാനമന്ത്രി പുട്ചിന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. ഇംഗ്ലണ്ടിനെയും സ്‌പെയിന്‍പോര്‍ച്ചുഗല്‍, ഹോളണ്ട്-ബെല്‍ജിയം സഖ്യങ്ങളെയും മറികടന്നാണ് റഷ്യ ആദ്യമായി ലോകകപ്പിന് വേദിയാവാനുള്ള അവകാശം സ്വന്തമാക്കിയത്.

അമേരിക്കയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങളായ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവര്‍ ഉയര്‍ത്തിയ വെല്ലുവിളികളെ തകര്‍ത്താണ് ് ഖത്തര്‍ 2022ലെ ലോകകപ്പ് വേദി സ്വന്തമാക്കിയത്. വേദി നിര്‍ണയ തിരഞ്ഞെടുപ്പില്‍ നാലാം റൗണ്ടിലാണ് ഖത്തറിന് ഭൂരിപക്ഷം ലഭിച്ചത്. ഖത്തര്‍ 14 വോട്ട് നേടി. റഷ്യയും ഖത്തറും ഇതാദ്യമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഖത്തര്‍ ആതിഥേയ അവകാശം സ്ഥാപിച്ചെടുത്തത്. ഖത്തറിലെ കൊടുംചൂട് മറ്റു

Russia and Qatar win World Cup race
രാജ്യങ്ങളുടെ മുഖ്യ എതിര്‍പ്പിന് കാരണമായിരുന്നു. വേദി പരിശോധനാ വേളയില്‍ ഖത്തറിന് എതിരായി വന്ന മുഖ്യ ഘടകവും ഇതായിരുന്നു. 50 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നതിനാല്‍ കളിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പിച്ച് പരിശോധനാ കമ്മറ്റി ചൂണ്ടിക്കാട്ടി. മധ്യേഷന്‍ രാജ്യത്തിന് ലോകകപ്പ് നടത്താന്‍ ശേഷിയില്ലെന്ന പ്രചാരണവും ഇതിനിടെ ഉണ്ടായിരുന്നു. 41 ഡിഗ്രി അന്തരീക്ഷോഷ്മാവുള്ളപ്പോഴും 27 ഡിഗ്രി വരെ മാത്രം ചൂടനുഭവപ്പെടുന്ന ഹൈടെക് സ്‌റ്റേഡിയം ഉണ്ടാക്കിക്കൊണ്ട് പരിഹാരമുണ്ടാക്കാമെന്നായിരുന്നു ഖത്തറിന്റെ നിര്‍ദേശം.

ഖത്തറിന്റെ ഭരണാധികാരിയായ അമീറും ഭാര്യയും സൂറിച്ചില്‍ 'പ്രസന്റേഷന്‍' നല്‍കാനായി എത്തിയിരുന്നു. ഫിഫ സംഘത്തിന് മുമ്പില്‍ അമീറിന്റെ ഭാര്യ തന്നെയാണ് ഖത്തര്‍ എങ്ങിനെയാണ് ലോകകപ്പ് കൈകാര്യം ചെയ്യുക എന്ന് വിശദീകരിച്ചത്.

ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ രാജ്യമാണ് ഖത്തര്‍. 2002ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ലോകകപ്പ് നടത്തിയിരുന്നു. 2014ലെ ലോകകപ്പ് മത്സരങ്ങള്‍ ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയരാജ്യമായ ബ്രസീലിലാണ് നടക്കുന്നത്.

Story first published: Wednesday, December 7, 2011, 14:39 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+