For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിയ്യ വഴി സ്‌പെയിന്‍ സെമി ഫൈനലില്‍

By Super
Spain Victory
എല്ലിസ്പാര്‍ക്ക്: പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച സ്‌പെയിനും ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ എത്തി.

ശനിയാഴ്ചത്തെ മത്സരത്തില്‍ ഡേവിഡ് വിയ്യതന്നെയാണ് അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്. വിയ്യയുടെ ഗോളിലാണ് സ്‌പെയിന്‍ പരാെേഗ്വയ മറികടന്നത്. 83 ാം മിനിട്ടില്‍ പെട്രോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി റീബൗണ്ട് ചെയ്തത് വിയ്യ ഗോളാക്കുകയായിരുന്നു. വിയക്ക് ലോകകപ്പിലെ അഞ്ചാം ഗോളായിരുന്നു ഇത്.

ഗോളി ഐക്കര്‍ കസിയ്യസിന്റെ ഉജ്വല പ്രകടനവും സ്‌പെയിനിനെ അപകടഘട്ടങ്ങളില്‍ നിന്നു രക്ഷിച്ചു. ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് സെമിയില്‍ എത്തുന്നത്.

സെമി മല്‍സരങ്ങളില്ലാതിരുന്ന 1950 ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. അതേസമയം, കഴിഞ്ഞ കളിയില്‍ പോര്‍ചുഗലിനെതിരെ പുറത്തെടുത്ത ഫോമിന്റെ അടുത്തെങ്ങും ഇത്തവണ സ്‌പെയിന്‍ എത്തിയിയില്ലെന്നത് മറ്റൊരു കാര്യം.

ഗ്രൂപ്പ് ഫിക്സ്ചര്‍

ഗോളടിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇരുടീമുകളും നഷ്ടപ്പെടുത്തി. ഗോള്‍ കീപ്പര്‍മാരുടെ മികവ് ഇരുടീമുകള്‍ക്കും ഗോള്‍ നിഷേധിച്ചു.

പരാഗ്വേയുടെ കാര്‍ഡോസയെ സ്‌പെയിന്റെ പിക്വെ പെനാല്‍റ്റി ബോക്‌സില്‍ ചവിട്ടിയതിന് ലഭിച്ച പെനാല്‍റ്റി ഇകേര്‍ കാസിയസ് തട്ടിക്കളഞ്ഞപ്പോള്‍ മറുപക്ഷത്തും സമാനമായ സംഭവമുണ്ടായി. ഡേവിഡ് വിയ്യയെ അല്‍കാരാസ് ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി കിക്ക് ജസ്‌റ്റോ വില്ലാറും തട്ടിക്കളഞ്ഞു.

പരാഗ്വേയ്ക്കു വേണ്ടി കാര്‍ഡോസോയും സ്‌പെയിനു വേണ്ടി സാബി അലോന്‍സോയുമായിരുന്നു കിക്കെടുത്തത്. ഒന്നാം പകുതിയില്‍ സ്ട്രൈക്കര്‍ പരാഗ്വേ സ്ട്രൈക്കര്‍ നെല്‍സണ്‍ വാല്‍ഡേസ് പന്ത് വലയില്‍ എത്തിച്ചെങ്കിലും ഓഫ് സൈഡ് കെണിയില്‍പ്പെട്ടു.

Story first published: Saturday, May 19, 2012, 17:13 [IST]
Other articles published on May 19, 2012
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+