ജര്‍മ്മനിയ്ക്കു മുന്നില്‍ ഘാന പതറി

60 ാം മിനിട്ടില്‍ മെസ്യൂട്ട് ഓസില്‍ നേടിയ ഗോളിലാണ് ജര്‍മനി രണ്ടാം റൗണ്ടിലേക്ക് കടന്നത്. ഘാനയുടെ ബോക്‌സിനരികില്‍നിന്ന് ഇടങ്കാലനടിയിലൂടെയാണ് ഓസില്‍ പന്ത് വലയില്‍ കുരുക്കിയത്.
വിജയം മുന്നില്‍ കണ്ടിറങ്ങിയ രണ്ടു ടീമുകള്‍ക്കിടെയുള്ള പോരാട്ടം ആവേശത്തിന്റേതാകുമെന്ന മുന്‍ധാരണ തെറ്റിക്കുന്നതായിരുന്നു ജര്‍മ്മനി-ഘാന ടീമുകളുടെ പോരാട്ടം. ഡി ഗ്രൂപ്പില്‍ രണ്ടു കളികളില്‍നിന്ന് നാലു പോയിന്റോടെ ഘാനയായിരുന്നു ഒന്നാംസ്ഥാനത്ത്. ജര്‍മനി രണ്ടാംസ്ഥാനത്തും.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ആസ്‌ത്രേലിയയും സെര്‍ബിയയും തമ്മിലുള്ള മല്‍സരഫലവും നിര്‍ണായകമാകും എന്ന നിലയിലാണ് ജര്‍മനി ഘാനയ്‌ക്കെതിരെ ഇറങ്ങിയത്. സഹോദരന്‍മാര്‍ ഇരുടീമുകളിലായി ഏറ്റുമുട്ടിയ ആദ്യ ലോകകപ്പ് മല്‍സരം എന്ന ഖ്യാതിയോടെയാണ് മത്സരം തുടങ്ങിയത്.
ജെറോം ബോട്ടെങ് ജര്‍മന്‍ നിരയില്‍ 20 ാം നമ്പര്‍ ജഴ്‌സിയിലും സഹോദരന്‍ കെവിന്‍ പ്രിന്‍സ് ബോട്ടെങ് ഘാന നിരയില്‍ 23ാംനമ്പര്‍ ജഴ്‌സിയിലും താരങ്ങളായി. കളിയുടെ 20ാംമിനിറ്റില്‍ ഒരു പന്തിന് ഇരുവശവും ഇവര്‍ മുഖാമുഖം പോരാടിയതും കളിക്കളത്തിലെ അപൂര്‍വ്വതയായി.
ജര്‍മനിയുടെ മുന്നേറ്റവുമായാണ് ആദ്യ പകുതി കത്തിക്കയറിയതെങ്കിലും ഇത് ഫലം കണ്ടത് അറുപതാം മിനിറ്റിലാണ്. സമനില ഗോളിനായുള്ള ഘാനയുടെ ശ്രമങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ ജയം ജര്‍മ്മനിയ്‌ക്കൊപ്പമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications