Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലണ്ടന്‍ തുണച്ചു; യുഎസ്എ പ്രീക്വാട്ടറില്‍

Landon Donovan
പ്രിട്ടോറിയ: ആരാധകരുടെ ഹൃദയങ്ങളില്‍ ആശങ്കയുടെ പെരുമ്പറമുഴക്കങ്ങളായിരുന്നു, കളിക്കളം ഭൂമിയ്ക്കടിയിലേയ്ക്ക് താഴ്ന്നുപോയെങ്കിലെന്ന് യുഎസ്എ ടീം ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചും കാണണം.

എന്നാല്‍ ഒരുവേള ആരാധകരുടെ ശ്വാസം നിലപ്പിച്ചുകൊണ്ട് ലണ്ടന്‍ ഡോണോവന്‍ പന്ത് അള്‍ജീരിയയുടെ ഗോള്‍വല ലക്ഷ്യമാക്കി തൊടുത്തു, ലക്ഷ്യം തെറ്റിയില്ല യുഎസ്എ ടീം നാടകീയമായി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

അള്‍ജീരിയയ്‌ക്കെതിരേ നേടിയ ജയത്തോടെ ഗ്രൂപ്പ് സിയിലെ ഒന്നാംസ്ഥാനക്കാരായാണ് യുഎസ്എ പട പ്രീ ക്വാര്‍ട്ടറിലെത്തിയത്.

1930 ലോകകപ്പിനു ശേഷം ആദ്യമായാണ് യുഎസ്എ ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുന്നത്. ഗോള്‍ ശരാശരിയുടെ വ്യത്യാസമാണ് യുഎസ്എയ്ക്കു ഗുണമായത്.

ഗ്രൂപ്പ് ഫിക്സ്ചര്‍

സമനിലയിലേക്കു നീങ്ങുകയായിരുന്ന മത്സരത്തില്‍ ഡോണോവന്റെ ഗോളാണ് വഴിത്തിരിവായത്. സമനിലയായിരുന്നുവെങ്കില്‍ ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് സിയില്‍നിന്നു രണ്ടാം റൗണ്ടില്‍ കടക്കുന്നതു സ്ലോവേനിയയാകുമായിരുന്നു.

ഇഞ്ചുറി ടൈം തുടങ്ങി ആദ്യ മിനിട്ടിലാണു ഗോളിന്റെ പിറവി. ജോസി ആള്‍ട്ടിഡ്രോറിന്റെ ക്ലോസ് റേഞ്ച് ഷോട്ട് അള്‍ജീരിയന്‍ ഗോള്‍ കീപ്പര്‍ ബോല്‍ഹി തട്ടിത്തെറിപ്പിച്ചെങ്കിലും അതു കൃത്യമായി കുരുക്കിയെടുത്താണ് ഡോണോവന്‍ ഗോളാക്കിയത്.

ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഗോള്‍ മടക്കാനുള്ള ശ്രമത്തിനിടെ അള്‍ജീരിയയുടെ ക്യാപ്റ്റന്‍ യാഹിയ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായി. യുഎസ്എ നേരത്തെ ക്ലിന്റ് ഡെംപ്‌സിയിലൂടെ അള്‍ജീരിയന്‍ വലയില്‍ പന്തെത്തിച്ചുവെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. അള്‍ജീരിയന്‍ ഗോള്‍ കീപ്പറുടെ മികച്ച പ്രകടനവും യുഎസ്എയ്ക്ക് ഗോള്‍ ലക്ഷ്യം കടുത്തതാക്കി

ലോകകപ്പില്‍ ഡോണോവന്‍ നേടുന്ന നാലാം ഗോളായിരുന്നു അത്. ദക്ഷിണാഫ്രിക്കയുടെയും നൈജീരിയയുടെയും പിന്നാലെ ലോകകപ്പില്‍നിന്നു പുറത്താകുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ ടീമെന്ന ചീത്തപ്പേരുമായിട്ടാണ് അള്‍ജീരിയ കളം വിട്ടത്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+