Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തണുത്തുറഞ്ഞ് സ്ലോവേനിയ; ഇംഗ്ലണ്ട് നേടി

England Team
ബ്ലൂംബര്‍ഗ്: കളിയുടെ ഇരുപത്തിരണ്ടാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ജെര്‍മെയ്ന്‍ ഡിഫോ കുരുക്കിയ പന്താണ് അക്ഷരാര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേയ്ക്കുള്ള നൂല്‍പ്പാലം കടത്തിവിട്ടത്. ഈ വിജയത്തോടെ ഇംഗ്ലണ്ട് അഞ്ചുപോയിന്റോടെ ഗ്രൂപ്പ് സിയില്‍ യുഎസ്എ പിന്നിലായി സ്ഥാനം പിടിച്ചു.

പതര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. പ്രതിരോധനിരയിലെ കരുത്തനായ ജോണ്‍ ടെറി പോലും പിഴവുകള്‍ വരുത്തി. ആദ്യത്തെ കാല്‍മണിക്കൂറോളം പിന്നിട്ട ശേഷമാണ് ഇംഗ്ലണ്ടിന്റെ കാലുകള്‍ക്ക് തീപിടിച്ചത്.

പിന്നീടങ്ങോട്ട് ഇംഗ്ലണ്ട് സ്ലൊവേനിയന്‍ ഗോള്‍ മുഖത്ത് കടുത്ത സമ്മര്‍ദമുണ്ടാക്കി. റൂണിയും ലംപാര്‍ഡും ഡെഫോ യും മില്‍നറുമെല്ലാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു.

25-ാം മിനിറ്റില്‍ മില്‍നറുടെ പാസ് ഉജ്വലമായി കാലില്‍ കുരുക്കിയ ഡെഫോയ് ക്കു പിഴച്ചില്ല. ഇംഗ്ലണ്ട് (1-0) മുന്നില്‍. എന്നാല്‍ പിന്നീടു ലഭിച്ച അവസരങ്ങള്‍ ഇം ഗ്ലണ്ടിനു മുതലാക്കാനായില്ല.

രണ്ടാം പകുതിയില്‍ സ്‌െ്രെടക്കര്‍മാരെ മാറ്റി പരീക്ഷണം നത്താനും കോച്ച് കാപ്പെല്ലോ മടിച്ചില്ല. സൂപ്പര്‍ താരം വെയ്ന്‍ റൂണിക്കു പകരം ജോ കോളിനെയും ഡിഫോയ്ക്കു പകരം എമില്‍ ഹെസ്‌കിയുമാണ് ഇറങ്ങിയത്.

വിജയതൃഷ്ണയില്ലാത്ത പോരാട്ടമാണു സ്ലൊവേനിയയ്ക്ക് വിനയായത്. ഇംഗ്ലണ്ട് ഗോളി ഡേവിഡ് ജയിംസിനെ ഒരു തരത്തിലും പരീക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതിനൊപ്പം പ്രതിരോധത്തിലും മധ്യനിരയിലും പാളിച്ചകളുണ്ടായി, ഒടുക്കം എല്ലാംചെന്ന് പരാജയത്തില്‍ കലാശിച്ചു.

എന്നാല്‍ ഇടവേളയ്ക്കു ശേഷം ലഭിച്ച അനേകം അവസരങ്ങള്‍ ഇംഗ്ലണ്ടിനു ലക്ഷ്യത്തിലെത്തിക്കാനാകാത്തത് സ്ലൊവേനിയയുടെ പരാജയത്തിന്റെ ആഘാതം.

Story first published: Friday, May 18, 2012, 12:54 [IST]
Other articles published on May 18, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+