Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്മാര്‍ക്ക് ചിലി കൂച്ചുവിലങ്ങിടുമോ?

Kaka
ജൊഹാനസ്ബര്‍ഗ്: തിങ്കളാഴ്ച കളിക്കളത്തില്‍ മഞ്ഞപ്പടയുടെ പടപ്പുറപ്പാട്, മുന്‍ ചാമ്പ്യന്മാരെന്ന പേരുമേന്തി വരുന്നവര്‍ക്ക് ആക്രമണമുറയില്‍ കരുത്തരായ ചിലിയെയാണ് നേരിടേണ്ടത്. ഇതിന് മുമ്പേ ഹോളണ്ടും സ്ലോവാക്യയും തമ്മിലുള്ള മത്സരത്തിനും കളിക്കളം സാക്ഷ്യം വഹിക്കും.

കാക്ക മധ്യനിരയില്‍ തിരിച്ചെത്തുന്നുവെന്നതാണ് ബ്രസീല്‍പടയുടെ ഇന്നത്തെ പ്രതീക്ഷ. എന്നാല്‍ ടീം പൂര്‍ണ ഫോമിലല്ലെന്നത് ഒരു പോരായ്മയാകാനും ഇടയുണ്ട്. ഫാബിയാനോ ഫോമിലാണെങ്കില്‍ കാര്യങ്ങള്‍ ബ്രസീല്‍ വിചാരിച്ചിടത്ത് നില്‍ക്കാനും മതി.

ചിലിയുടെ പ്ലേമേക്കര്‍ മത്യാസ് ഫെര്‍ണാണ്ടസും മധ്യനിരക്കാരന്‍ കാര്‍ലോസ് കാര്‍മോണയും സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തുകയാണ്. അതേസമയം പ്രതിരോധ നിരയിലെ രണ്ട് താരങ്ങളുടെ അഭാവം അവര്‍ക്ക് തിരിച്ചടിയാവും.

ആറാം ലോകകിരീടമെന്ന ലക്ഷ്യമിട്ടാണ് ബ്രസീലിന്റെ കളി. ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനക്കാരായ ബ്രസീല്‍ ഉത്തര കൊറിയയ്‌ക്കെതിരെ മാത്രമാണ് മങ്ങിക്കളിച്ചത്.

ഇരുടീമുകളും ഇതിനുമുന്‍പ് 65 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 46 മത്സരങ്ങളിലും ബ്രസീലിനായിരുന്നു ജയം. 12 തവണ തുല്യതപാലിച്ചു. ഏഴുതവണ മാത്രമാണ് ജയം ചിലിയോട് കനിഞ്ഞത്. യോഗ്യതാറൗണ്ടിലും ജയം ബ്രസീലിനൊപ്പമായിരുന്നു. ലോകകപ്പില്‍ ഇതിനുമുന്‍പ് ഇരുവരും രണ്ടുതവണ കളിച്ചു. രണ്ടുതവണയും ബ്രസീല്‍ ജയിച്ചു. എന്നാല്‍ ചരിത്രം ചിലിയെ തളര്‍ത്തുന്നില്ല പ്രകാശം ചിന്തുന്ന ഒരു ഭാവി മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്.

ആര്യന്‍ റോബന്റെ കരുത്തിലാണ് ഹോളണ്ടിന്റെ തയ്യാറെടുപ്പ് റോബിന്‍ വാന്‍പേഴ്‌സിയുടെയും വെസ്‌ലി സ്‌നൈഡറുടേയും ഫോമും അവര്‍ക്ക് പ്രതീക്ഷ പകരുന്നു. ആദ്യറൗണ്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ച ഹോളണ്ട് 4231 ശൈലിയിലായിരിക്കും കളിക്കുക.

വാന്‍പേഴ്‌സി മാത്രമാണ് ആക്രമണത്തിനുണ്ടാവുക. അതേസമയം റോബന്‍,സ്‌നൈഡര്‍,ക്വയ്റ്റ് എന്നിവര്‍ എപ്പോഴും തൊട്ടുപിന്നിലുണ്ടാവുകയും ചെയ്യും.

അപ്രതീക്ഷിതമായി പ്രീക്വാര്‍ട്ടറില്‍ കടന്ന സ്ലോവാക്യയ്ക്ക് ജയിച്ചാലും തോറ്റാലും ഗോളാണ്, കാരണം കാല്‍പ്പന്തുകളിയിലെ അതികായന്മാരായ ഇറ്റലിയെ തോല്‍പ്പിച്ച് പ്രീക്വാട്ടറിലെത്തിയത് സ്ലോവക്യയെ സംബന്ധിച്ച് വന്‍ നേട്ടമാണ്. പ്രീക്വാട്ടറില്‍ തിളങ്ങാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ഈ വിജയം തന്നെ മതി ഇവര്‍ക്ക് ഇനിയൊരു മാമാങ്കത്തിനായി കാത്തിരിക്കാന്‍.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+